തിരുവനന്തപുരം: തലസ്ഥാനത്ത് ബസിൽ പെൺകുട്ടിക്ക് നേരെ പീഡനശ്രമം. തമ്പാനൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിയ ബസിനുള്ളിലാണ് സംഭവം നടന്നത്. മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തെത്തിയ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിലെ ഡ്രൈവറാണ് യാത്രക്കാരിയായ വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ചത്. പ്രശ്നം പുലിവാലാകുമെന്നറിഞ്ഞ കെ.എസ്.ആർ.ടി.സി അധികൃതർ ഇടപെട്ട് പ്രശ്നം ഒതുക്കി തീർക്കുകയായിരുന്നു. സംഭവം അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാൻപോലും അധികൃതർ തയാറാകുന്നില്ല.
ബി.എഡിന് പഠിക്കുകയാണ് പെൺകുട്ടി. സുഹൃത്തുക്കളായ മറ്റ് മൂന്ന് വിദ്യാർത്ഥിനികൾക്കൊപ്പമാണ് പെൺകുട്ടി ബസിൽ വന്നത്. രാവിലെ 5.30ന് ബസ് തമ്പാനൂർ സ്റ്റാൻഡിൽ എത്തിയശേഷം ഇറങ്ങാനായി ബസിനുള്ളിലെ ലഗേജ് കാരിയറിൽ നിന്ന് യുവതി ബാഗ് എടുക്കാൻ ശ്രമിച്ചപ്പോൾ തടസമുണ്ടായി. ഈ സമയത്താണ് സഹായിക്കാനായി ബസ് ഡ്രൈവർ ഒപ്പം കൂടിയത്. പെൺകുട്ടിയുടെ പിന്നിൽ നിന്നുകൊണ്ട് ബാഗെടുക്കാൻ സഹായിച്ച ഡ്രൈവർ പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ചതായാണ് ആരോപണം.
തുടർന്ന് പെൺകുട്ടി കുതറി ഓടി സ്റ്റാൻഡിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ വിവരമറിയിച്ചു. സെക്യൂരിറ്റി ജീവനക്കാരൻ പെൺകുട്ടിയെ സ്റ്റേഷൻ മാസ്റ്ററുടെ റൂമിലെത്തിച്ചു. തുടർന്ന് പെൺകുട്ടികളുടെ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചു.കേസും വഴക്കുമായി മുന്നോട്ട് പോകുന്നതിൽ താൽപ്പര്യമില്ലാത്തതുകൊണ്ട് പൊലീസിൽ തൽക്കാലം പരാതി നൽകിയിട്ടില്ലെന്നാണ് സൂചന. കെ.എസ്.ആർ.ടി.സി തമ്പാനൂർ ഡിപ്പോ രജിസ്റ്ററിൽ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവമറിഞ്ഞ് ബസിന് ചുറ്റും കൂടിയവരിൽ ചിലർ ഇതിനിടയിൽ ബസ് ഡ്രൈവർക്കിട്ട് രണ്ട് പൊട്ടിക്കുകയും ചെയ്തു. ഡ്രൈവർ പെൺകുട്ടിയോട് ക്ഷമ ചോദിച്ചു. തുടർന്ന് പെൺകുട്ടിയും സുഹൃത്തുക്കളും ഇവിടെ നിന്ന് പോയി. ഇത്രയും സംഭവങ്ങൾ നടന്നിട്ടും തങ്ങൾ ഇതൊന്നും അറിഞ്ഞില്ലെന്നാണ് ബസ് സ്റ്റാന്റിലെ പൊലീസ് എയ്ഡ് പൊലീസിലുള്ളവർ പറയുന്നത്.