Home » » കേരളത്തിലേക്ക്‌ മയക്കുമരുന്ന്‌ ഒഴുക്കുന്ന മാഫിയയുടെ മുഖ്യസൂത്രധാരന്‍ മുഹമ്മദ്‌ നിഷാo;ഐ.ബി.

കേരളത്തിലേക്ക്‌ മയക്കുമരുന്ന്‌ ഒഴുക്കുന്ന മാഫിയയുടെ മുഖ്യസൂത്രധാരന്‍ മുഹമ്മദ്‌ നിഷാo;ഐ.ബി.

Written By Unknown on Wednesday, 18 February 2015 | 19:09

കൊച്ചി: കേരളത്തിലേക്ക്‌ മയക്കുമരുന്ന്‌ ഒഴുക്കുന്ന മാഫിയയുടെ മുഖ്യസൂത്രധാരന്‍ വിവാദ വ്യവസായി മുഹമ്മദ്‌ നിഷാമാണെന്ന്‌ കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോ. കൊച്ചിയിലെ കൊക്കെയ്‌ന്‍ കേസ്‌ ഉള്‍പ്പെടെ നിഷാമിനു പങ്കുള്ള കേസുകളില്‍ പോലീസ്‌ സ്വീകരിച്ച അട്ടിമറി നിലപാടിലുള്ള അതൃപ്‌തി ഐ.ബി. സംസ്‌ഥാന സര്‍ക്കാരിനെ അറിയിച്ചു.
തൃശൂര്‍, ഇടുക്കി ജില്ലകളിലെ ഉന്നതരടക്കം ഇരുപതോളം പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ നിഷാമുമായി അടുത്ത ബന്ധമുണ്ടെന്ന വിവരവും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി സര്‍ക്കാരിനു കൈമാറി. ഐ.പി.എസുകാരായ സുഹൃത്തുക്കളെ നിഷാം ഭായി എന്നാണു വിളിച്ചിരുന്നത്‌. ഡിവൈ.എസ്‌.പി, സി.ഐ, എസ്‌.ഐ. റാങ്കിലുള്ള ഉദ്യോഗസ്‌ഥരെ സഹോദരന്‍ എന്നര്‍ഥം വരുന്ന ബ്രദര്‍ എന്ന ഇംഗ്ലീഷ്‌ വാക്കിന്റെ ചുരുക്കപ്പേരായ ബ്രോ എന്നാണ്‌ നിഷാം വിളിച്ചിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്‌.
സംഭവത്തില്‍ മുഖം നഷ്‌ടപ്പെട്ട കേരള പോലീസിന്റെ ഉന്നതതലയോഗം ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്നു.
പോലീസിലെ ഉന്നത ഉദ്യോഗസ്‌ഥരില്‍ ചിലര്‍ യോഗത്തില്‍ നിഷാമിനെതിരേ ആഞ്ഞടിച്ചു. നിഷാമിനെതിരായ മുഴുവന്‍ കേസുകളും പുനരന്വേഷിക്കണമെന്ന്‌ യോഗത്തിലുയര്‍ന്ന ആവശ്യം അംഗീകരിക്കപ്പെട്ടേക്കുമെന്നാണു സൂചന. കേസന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാനും ആലോചനയുണ്ട്‌.
അതേസമയം, നിഷാമിന്റെ സമ്പാദ്യം 5000 കോടിയിലേറെയാണെന്ന ഞെട്ടിപ്പിക്കുന്ന വിവരത്തെക്കുറിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റിനു പിന്നാലെ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗവും അന്വേഷണം തുടങ്ങി. പ്രാഥമിക വിലയിരുത്തലില്‍ 5000 കോടിയിലേറെയാണ്‌ നിഷാമിന്റെ സാമ്പദ്യമെന്നു കണ്ടെത്തി. നിഷാമിനെതിരേ ശക്‌തമായ നടപടി വേണമെന്നാണ്‌ ആഭ്യന്തര വകുപ്പിന്റെയും സര്‍ക്കാരിലെ ഭൂരിപക്ഷത്തിന്റെയും വികാരം. എന്നാല്‍, കോണ്‍ഗ്രസിലെ പ്രബലഗ്രൂപ്പിന്റെ തലപ്പത്തുള്ള പ്രമുഖര്‍ക്കും യു.ഡി.എഫ്‌. ഘടകകക്ഷികളിലെ ചില ഉന്നതര്‍ക്കും നിഷാം ഏറെ പ്രിയപ്പെട്ടവനാണെന്നതാണ്‌ സര്‍ക്കാരിനു മുന്നിലുള്ള പ്രതിസന്ധി. ഭരണരംഗത്തെ പല പ്രമുഖരുടെയും സാമ്പത്തിക സ്രോതസാണ്‌ നിഷാം. ഇയാളുടെ മയക്കുമരുന്ന്‌ മാഫിയാബന്ധം വെളിച്ചത്തുവന്നാല്‍ ഒട്ടേറെ രാഷ്‌ട്രീയശില്‍പങ്ങള്‍ ഉടഞ്ഞുവീഴുമെന്നാണ്‌ രഹസ്യാന്വേഷണ ഉദ്യോഗസ്‌ഥര്‍ നല്‍കുന്ന സൂചന.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.