Home » » എളമരം കരീമിനൊപ്പം ഹൈക്കോടതി ജഡ്ജി ഹാറൂൺ അൽ റഷീദ് തേക്കടിയിൽ ഉല്ലാസയാത്ര നടത്തിയില്ല .

എളമരം കരീമിനൊപ്പം ഹൈക്കോടതി ജഡ്ജി ഹാറൂൺ അൽ റഷീദ് തേക്കടിയിൽ ഉല്ലാസയാത്ര നടത്തിയില്ല .

Written By Unknown on Friday, 11 April 2014 | 19:10

കൊച്ചി: മുൻമന്ത്രി എളമരം കരീമിനൊപ്പം ഹൈക്കോടതി ജഡ്ജി ഹാറൂൺ അൽ റഷീദ്  തേക്കടിയിൽ ഉല്ലാസയാത്ര നടത്തിയെന്ന റിപ്പോർട്ടുകൾ അദ്ദേഹത്തിന്റെ ഓഫീസ് നിഷേധിച്ചു. 
താമസിച്ചിരുന്ന ലേക്ക് പാലസ് ഹോട്ടലിൽനിന്ന് ബോട്ട് ലാൻഡിംഗ് സെന്ററിലേക്കുള്ള യാത്രയിൽ മാത്രമാണ് ജസ്റ്റിസ്  മന്ത്രിയോടൊപ്പമുണ്ടായിരുന്നതെന്ന് ഓഫീസ് കുറിപ്പിൽ പറഞ്ഞു. ഉല്ലാസയാത്ര നടത്തിയെന്ന് ആരോപിക്കപ്പെടുന്ന 2008ൽ അദ്ദേഹം  കുടുംബാംഗങ്ങളോടൊപ്പമാണ് തേക്കടിയിൽ താമസിച്ചിരുന്നത്. 
അതിനിടെ ജസ്റ്റിസ് റഷീദിനെതിരെ ഉയർന്ന ആരോപണങ്ങളെ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ അപലപിച്ചു. ഇക്കാര്യത്തിൽ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അസോസിയേഷൻ പ്രമേയം പാസാക്കി.  
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.