കൊച്ചി: തിരുവനന്തപുരം പേരൂർക്കടമാനസികാരോഗ്യകേന്ദ്രത്തിൽ സത്‌നാം സിങ് ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ തിരുവനന്തപുരം സെഷൻസ് കോടതിയിലെ വിചാരണ നടപടികൾ ഹൈക്കോടതി മൂന്നു മാസത്തേക്ക് സ്‌റ്റേ ചെയ്തു.
ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആറ്പേർക്കെതിരെയായിരുന്നു വിചാരണ. സത്‌നാം സിങ്ങിന്റെപിതാവ് ഹരീന്ദ്രകുമാർ സിങ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് ഉത്തരവ്. സത്‌നാം സിങ് മരിച്ച സംഭവത്തിൽ സുതാര്യ അന്വേഷണം വേണമെന്ന് ഈ മാസം മൂന്നിന് ഹൈക്കോടതിഉത്തരിവിട്ടിരുന്നു. ഇതു സംബന്ധിച്ച് നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
ബിഹാർ സ്വദേശിയായ സത്‌നാം സിങ്ങിനെ ആഗസ്റ്റേ 2012ലാണ് വള്ളിക്കാവിലെ മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാൾ അവിടെ വച്ച് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെടുകയായിരുന്നു.








