കോഴിക്കോട്;നാദാപുരത്ത് സി.പി.എം-ലീഗ് നേതാക്കളുടെ ഒത്തുകളി അവസാനിപ്പിക്കുക,
കൊള്ളമുതല്‍ തിരിച്ചുപിടിക്കുക, മതിയായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുക,
നഷ്‌ടപരിഹാരം നല്‍കാന്‍ ജനങ്ങളില്‍ നിന്ന് പിരിവെടുക്കുന്നത്
അവസാനിപ്പിക്കുക, സി.പി.എം ക്രിമിനലുകള്‍ക്ക് വീടുകള്‍ കൊള്ളയടിക്കാന്‍
അവസരമൊരുക്കിയ പോലീസ് ഗൂഢാലോചന അന്വേഷിക്കുക തുടങ്ങിയ
ആവശ്യങ്ങളുന്നയിച്ച് കൊണ്ട് എസ്.ഡി.പി.ഐ പ്രക്ഷോഭത്തിനിറങ്ങുകയാണ്.
ഇതിനു മുന്നോടിയായി വ്യാപകമായ അക്രമങ്ങള്‍ക്കും കൊള്ളയ്‌ക്കും വിധേയരായ
തൂണേരിയിലെ ഇരകളാക്കപ്പെട്ട ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്
2015 ഫെബ്രുവരി 27ന് വെള്ളിയാഴ്‌ച നാദാപുരം ഐക്യദാഢ്യദിനമായി
ആചരിക്കുകയാണ്. സംസ്ഥാന വ്യാപകമായി പ്രകടനങ്ങളും സി.ഡി.
പ്രദര്‍ശനവും നടക്കും. വൈകുന്നേരം 4.30ന് കോഴിക്കോട്ട് മുതലളക്കുളത്ത്
ബഹുജനറാലിയും പൊതുസമ്മേളനവും നടക്കും. വിവിധ മത-സാംസ്‌കാരിക-രാഷ്ട്രീയ
നേതാക്കള്‍ റാലിയെ അഭിസംബോധന ചെയ്യും. പ്രക്ഷോഭത്തിന്റെ ഭാഗമായി
കോഴിക്കോട് ജില്ലയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന
പ്രചരണപരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
40 കോടിക്കും 50 കോടിക്കുമിടയില്‍ നഷ്ടം കണക്കാക്കുന്ന ആസൂത്രിതവും വ്യാപകവുമായ കവര്‍ച്ചയില്‍ 70 ലേറെ വീടുകള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു. 750 പവനില്‍ കൂടുതല്‍ സ്വര്‍ണാഭരണങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. വിലപിടിപ്പുള്ള നിരവധി ഗൃഹോപകരണങ്ങളും വാഹനങ്ങളും അടിച്ചുതകര്‍ത്ത് അഗ്നിക്കിരയാക്കുകയുമുണ്ടായി.
മേഖലയില്‍ സി.പി.എം-ലീഗ് മേധാവിത്വം നിലനിര്‍ത്തുന്നതിനും അധികാരത്തിലെത്തുന്നതിനും വൃത്തികെട്ട വര്‍ഗീയ-ക്രിമിനല്‍ രാഷ്ട്രീയം തരംപോലെ ഉപയോഗിക്കുന്നതിന്റെ ദുരന്തഫലമാണ് നാദാപുരത്ത് ആവര്‍ത്തിക്കപ്പെടുന്നത്.
ഒരു മതവിഭാഗത്തില്‍പ്പെട്ടവരുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് നടത്തിയ ഈ കൊള്ള സി.പി.എമ്മിന്റെ വര്‍ഗീയമനോഭാവമാണ് വെളിപ്പെടുത്തുന്നത്. സി.പി.എം പ്രവര്‍ത്തകര്‍ വര്‍ഗീയവല്‍കരിക്കപ്പെടുന്നതിനെ സി.പി.എം നേതൃത്വവും മറ്റു രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും നിസ്സംഗതയോടെ നോക്കിക്കാണുന്നത് അപകടമാണ്. രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പേരില്‍ ഒരു മത വിഭാഗത്തിന്റെ വീടുകള്‍ കൊള്ളയടിക്കുന്നതിനോട് ഭരണകൂടം സ്വീകരിക്കുന്ന മൃദുസമീപനം ഭയപ്പെടുത്തുന്നതാണ്. അക്രമകാരികളെ നേരിടാനോ, കൊള്ള മുതല്‍ തിരിച്ചുപിടിക്കാനോ കാര്യക്ഷമമായ ഇടപെടലൊന്നും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്നുമാത്രമല്ല, അക്രമികള്‍ക്കും അതിനു നേതൃത്വം നല്‍കുന്നവര്‍ക്കും പ്രോല്‍സാഹജനകമായ സമീപനങ്ങളുമുണ്ടാകുന്നു.
സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിലൂടെ അക്രമങ്ങള്‍ക്ക്
തുടക്കംകുറിച്ച മുസ്‌ലിംലീഗ്, കൊള്ളയടിക്കപ്പെട്ട സാധാരണക്കാരോട്
സ്വീകരിക്കുന്ന സമീപനം വഞ്ചനാപരമാണ്. കൊലപാതകത്തിലും കൊള്ള നടത്തിയതിലും
തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് വരുത്തിതീര്‍ക്കാന്‍ പരസ്‌പരം
സഹകരിക്കുകയും പൗരന്മാരെ വിഢികളാക്കുകയുമാണ് ലീഗ്, സി.പി.എം നേതൃത്വം.
സങ്കുചിത രാഷ്‌ട്രീയ താല്‍പ്പര്യത്തിനു വേണ്ടി, സ്‌നേഹത്തിലും സൗഹൃദത്തിലും താമസിക്കുന്ന ഒരു പ്രദേശത്തെ ജനങ്ങളില്‍ വര്‍ഗീയത ഉദ്ദീപിപ്പിച്ചു മുതലെടുപ്പ് നടത്തുന്നതില്‍ നിന്ന് സി.പി.എം-ലീഗ് നേതൃത്വങ്ങള്‍ പിന്തിരിയണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ഭരണകൂടം തയ്യാറാവണം. പോലിസിനെ നിഷ്‌പക്ഷമായി ഉത്തരവാദിത്വനിര്‍വഹണത്തിന് അനുവദിക്കണം. കൊലയ്‌ക്കും കൊള്ളയ്‌ക്കുപിന്നിലും പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് പൊതുസമൂഹം അടിയന്തിരമായി ഇടപെടണം. അപ്പോള്‍ മാത്രമേ നാദാപുരത്ത് ശാശ്വതസമാധാനം കൈവരികയുള്ളൂ.







