കണ്ണൂര്‍* കണ്ണൂരില്‍ നിശബ്‌ദ
പ്രചാരണത്തിനിടയില്‍ സംഘര്‍ഷം. പരിയാരം പുളിയൂലില്‍ സിപിഎം ബ്രാഞ്ച് അംഗം
പി.പി. രാജീവനു വെട്ടേറ്റു. ജോലി ചെയ്യുന്ന വായാട് സഹകരണ ബാങ്കില്‍നിന്നു
പുറത്തിറങ്ങിയപ്പോള്‍ വടിവാളിനു തലയ്‌ക്കു വെട്ടുകയായിരുന്നു. രാജീവനെ
തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടിയത് ബിജെപി
ആണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പിന്നാലെ, സഹോദരന്‍മാരായ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. വായാട് സ്വദേശികളായ സി.എച്ച്. ജയരാജ് (29), അനുജന്‍ സ്വരാജ് (21) എന്നിവരെയാണ് ഏഴു സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി വെട്ടിയത്. സ്വരാജിനെ മംഗലാപുരത്തേക്കു ചികില്‍സയ്‌ക്കായി കൊണ്ടുപോയി. ജയരാജ് തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, തളിപ്പറമ്പ് അരിയിലില്‍ സിപിഎം പ്രവര്‍ത്തകന്‍ രമേശന് ലീഗുകാരുടെ അടിയേറ്റു. രമേശന്റെ ഓട്ടോറിക്ഷയും തകര്‍ത്തു. പ്രദേശത്ത് സംഘര്‍ഷാവസ്‌ഥ നിലനില്‍ക്കുകയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങളായി പ്രദേശത്തു ബിജെപി-സിപിഎം സംഘര്‍ഷമുണ്ടായിരുന്നു.