തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ലെന്ന് നടന്‍ സുരേഷ് ഗോപി. ലെഫ്റ്റനന്റ് കേണല്‍പദവി ഉണ്ടെന്ന് കരുതി മോഹന്‍ലാല്‍ പ്രചാരണത്തില്‍ പങ്കെടുത്തത് തെറ്റല്ല. നരേന്ദ്ര മോഡിയുടെ ക്ഷണപ്രകാരമാണ് താന്‍ അദ്ദേഹത്തെ പോയി കണ്ടത്. ദുബായില്‍ നിരവധി പരിപാടികളുടെ തിരക്കിലാണെങ്കിലും താന്‍ നാട്ടിലെത്തി വോട്ടുചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.








