Home » » രാജ്യസഭാ സ്ഥാനാർത്ഥിത്വം കുഞ്ഞാലിക്കുട്ടിക്കേറ്റ തിരിച്ചടി.

രാജ്യസഭാ സ്ഥാനാർത്ഥിത്വം കുഞ്ഞാലിക്കുട്ടിക്കേറ്റ തിരിച്ചടി.

Written By Unknown on Saturday, 4 April 2015 | 06:31

മലപ്പുറം:  പി വി അബ്ദുൽ വഹാബിനെ രാജ്യസയിലേക്ക് അയക്കാൻ മുസ്ലീം ലീഗ് തീരുമാനിച്ചതോടെ ലീഗിനുള്ളിൽ ഏറെക്കാലമായി പുകഞ്ഞു നിന്നിരുന്ന അഭിപ്രായ വ്യത്യാസമാണ് മറ നീക്കി പുറത്തു വന്നത് മുൻ എം പി വഹാബിനെ രാജ്യ സഭ സ്ഥാനാർഥി ആക്കാമെന്ന് നേരത്തെ തന്നെ ലീഗിനുള്ളിൽ തത്വത്തിൽ തീരുമാനമായതായിരുന്നു എന്നാൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്യ നിലപാടുകളെ  വഹാബ് പലപ്പോഴും വിമർശിച്ചിരുന്നതിനാൽ അദ്ദേഹം കുഞ്ഞാലിക്കുട്ടിക്ക് അനഭിമതനായിരുന്നു അങ്ങനെയാണ് രാജ്യസഭാ ലിസ്റ്റിൽ നിന്നും വഹാബിനെ വെട്ടാൻ ചില അണിയറ നീക്കങ്ങൾ നടന്നത്. ജനറൽ സെക്രട്ടറി കെ.പി.എ മജീദിന്റെ പേരാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രേരണയോടെ ചിലർ മുന്നോട്ടുവേച്ചത് എന്നാൽ, ഇ. അഹമ്മദിന്റെ നേതൃത്വത്തിൽ മറ്റൊരു വിഭാഗം വഹാബിനു വേണ്ടിയും നിലകൊണ്ടു. പ്രവർത്തക സമതിയിൽ അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുർന്നാണ് തീരുമാനം സംസ്ഥാന പ്രസിഡന്റ് കൂടിയായ ഹൈദരലി ശിഹാബ് തങ്ങൾക്ക് വിട്ടത്. 
 
ഇതോടെ പ്രവർത്തക സമിതി യോഗത്തിൽ രൂക്ഷമായ ഭിന്നത രൂപപ്പെട്ടിരുന്നു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പാണക്കാട് തങ്ങൾ ജില്ലാ ഭാരവാഹികളുടെ അഭിപ്രായം ഒറ്റയ്ക്കൊറ്റയ്ക്ക് കേട്ടിരുന്നു. ഇതിൽ തൃശൂർ ജില്ലയിൽ നിന്നൊഴികെയുള്ള നേതാക്കൾ മജീദിനെയാണ് പിന്തുണച്ചതെന്നാണ് അറിയുന്നത്. ഇത്തരത്തിൽ ഭൂരിപക്ഷ അഭിപ്രായം നിൽക്കുമ്പോഴും മജീദിനെയും വഹാബിനെയും പിന്തുണയ്ക്കുന്ന നേതാക്കൾ തമ്മിൽ ചരടുവലികളും അരങ്ങേറി. തുടർന്നാണ് ഹൈദരലി ശിഹാബ് തങ്ങൾക്ക് തീരുമാനം വിട്ടത്. ഇന്നുരാവിലെ വഹാബിനെ സ്ഥാനാർത്ഥിയാക്കി കൊണ്ടുള്ള തീരുമാനം വരികയും ചെയ്തു.ഇത് കുഞ്ഞാലിക്കുട്ടിക്കും അനുയായികൾക്കും ഏറ്റ തിരിച്ചടിയായി 
 
രാജ്യസഭാ സീറ്റ് നിർണയം പാണക്കാട് കുടുംബത്തിൽത്തന്നെ അഭിപ്രായ ഭിന്നതയ്ക്കും വഴി വച്ചിരുന്നു. വഹാബിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ അന്തരിച്ച  മുൻപ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഇളയമകൻ മുനവറലി ശിഹാബ് തങ്ങൾ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇത് ഏറെ വിവാദമായതോടെ അദ്ദേഹം അത് പിൻവലിച്ചുവെങ്കിലും തങ്ങൾ കുടംബത്തിലെ അഭിപ്രായ ഭിന്നതയെയാണ് അത് സൂചിപ്പിക്കുന്നതെന്ന  വ്യാഖ്യാനമുണ്ടായി.  പ്രവർത്തക സമിതി യോഗത്തിനു തൊട്ടുമുമ്പായിരുന്നു ഫേസ് ബുക്ക് പോസ്റ്റ് വന്നത്. വഹാബിന് സ്ഥാനാർത്ഥിത്വം നൽകുന്നതിലുള്ള അതൃപ്തി വ്യക്തമാക്കുന്നതായിരുന്നു പോസ്റ്റിലെ വാചകങ്ങൾ. എന്നാൽ, പാണക്കാട് കുടുംബത്തിലെ മറ്റുചില അംഗങ്ങൾ നേതൃത്വം എടുക്കുന്ന തീരുമാനത്തോടൊപ്പം നിൽക്കുമെന്ന് പറഞ്ഞിരുന്നതായും വാർത്തകളുണ്ടായിരുന്നു.
എല്ലാവർക്കും സ്വീകാര്യമായ തീരുമാനമാണിതെന്ന് ഇ. അഹമ്മദും എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ്  തീരുമാനം എടുത്തതെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. അതേസമയം, വഹാബിന്റെ പ്രതികരണത്തിൽ മുനവറലി തങ്ങൾക്കുള്ള മറുപടി കൂടിയുണ്ടായിരുന്നു. അടിത്തട്ടിൽ പ്രവർത്തിച്ചിട്ടാണ് താൻ ഉയർന്നുവന്നതെന്നായിരുന്നു വഹാബിന്റെ പ്രതികരണം. പണമുണ്ടാക്കുന്നത് ക്രിമിനൽ കുറ്റമല്ലല്ലോ. വിമർശനങ്ങളെ താൻ പ്രവർത്തനത്തിലൂടെ മാറ്റിയെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും പാർട്ടി തീരുമാനത്തോട് ഉറച്ചുനിൽക്കുന്നുവെന്ന് മുനവറലി തങ്ങളും പ്രതികരിച്ചു. തീരുമാനം അംഗീകരിക്കുന്നു. ഫേസ് ബുക്ക് പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും സ്വീകാര്യമായ തീരുമാനമാണെന്നും അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും ഇ. ടി. മുഹമ്മദ് ബഷീറും പ്രതികരിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.