Home » » സുനന്ദ പുഷ്കറിന്റെ മരണം അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സുബ്രഹ്മണ്യം സ്വാമി.

സുനന്ദ പുഷ്കറിന്റെ മരണം അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സുബ്രഹ്മണ്യം സ്വാമി.

Written By Unknown on Sunday, 6 April 2014 | 18:43

തിരുവനന്തപുരം: ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം പ്രത്യേക സംഘത്തെ കൊണ്ട് കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. കൊലപാതം സംബന്ധിച്ച തെളിവുകള്‍ ഉണ്ടായിട്ടും അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഡല്‍ഹി പോലീസിന് കഴിയാത്തതിനാലാണ് കോടതിയെ സമീപിക്കുന്നത്. കൊലപാതകമാണെന്ന പ്രഥമിക തെളിവുകള്‍ ഉണ്ടായിട്ടും നടപടിയെടുക്കാന്‍ ഡല്‍ഹി പോലീസിനാകുന്നില്ല. അത് കൊണ്ട് പ്രത്യേക അന്വേഷണ സംഘത്തിന് കേസ്‌ കൈമാറണമെന്നും സുബ്രമണ്യം സ്വാമി തിരുവനന്തപുരത്ത് പറഞ്ഞു.

സ്വന്തം ഭാര്യയെ സംരക്ഷിക്കാനാകാത്ത തരൂര്‍ എങ്ങനെ കേരളത്തിലെ സ്ത്രീകളെ സംരക്ഷിക്കുമെന്ന് സ്വാമി ചോദിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.