Home » » ബാര്‍ ലൈസന്‍സ്‌ അഴിമതിയെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറായാല്‍ തെളിവു ഹാജരാക്കാമെന്നു കോടിയേരി ബാലകൃഷ്‌ണന്‍.

ബാര്‍ ലൈസന്‍സ്‌ അഴിമതിയെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറായാല്‍ തെളിവു ഹാജരാക്കാമെന്നു കോടിയേരി ബാലകൃഷ്‌ണന്‍.

Written By Unknown on Sunday, 6 April 2014 | 02:47

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ്‌ പുതുക്കിയതിലെ അഴിമതിയെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറായാല്‍ തെളിവു ഹാജരാക്കാമെന്നു പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍.

ബാര്‍ ഉടമകളില്‍നിന്നു കോഴവാങ്ങിയതിനു വ്യക്‌തമായ തെളിവുണ്ടെന്ന്‌ അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. എല്ലാം സുതാര്യമായി നടക്കുന്നുവെന്ന്‌ അവകാശപ്പെടുന്ന കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്‍ ഇക്കാര്യത്തില്‍ നിലപാടു വ്യക്‌തമാക്കണം. കോഴ വാങ്ങിയതിനു തെളിവു തരൂ എന്നാണ്‌ ആഭ്യന്തരമന്ത്രിയും എക്‌സൈസ്‌മന്ത്രിയും ആവശ്യപ്പെടുന്നത്‌.

ആരുടെ മുന്നിലാണു തെളിവു ഹാജരാക്കേണ്ടത്‌. കള്ളനു മുന്നില്‍ തെളിവു ഹാജരാക്കാന്‍ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.

നിലവാരമില്ലാത്ത 15 ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കിയതില്‍ വന്‍ ക്രമക്കേടും അഴിമതിയുമുണ്ട്‌. ധനമന്ത്രി കെ.എം.മാണിയുടെ മരുമകന്റെ ബിയര്‍പാര്‍ലറിനു ലൈസന്‍സ്‌ പുതുക്കിനല്‍കി.

വകുപ്പുമന്ത്രി കെ. ബാബുവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യവസായിയുടെ ഒമ്പതു ബാറുകള്‍ക്കും ലൈസന്‍സ്‌ നല്‍കി. കോവളത്ത്‌ സീ ഫേസ്‌ സീ എന്ന ബാറിന്‌ ലൈസന്‍സ്‌ പുതുക്കി നല്‍കിയപ്പോള്‍ അതേ ഗണത്തില്‍പ്പെട്ട രണ്ടെണ്ണത്തിന്റെ ലൈസന്‍സ്‌ മരവിപ്പിച്ചു.

കെ.ടി.ഡി.സി. ബിയര്‍ പാര്‍ലറിനും ലൈസന്‍സ്‌ പുതുക്കിയില്ല. എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ 418 ബാറുകളുടെ നിലവാരം പരിശോധിക്കുന്നതിന്റെ മറവില്‍ വിലപേശുകയാണ്‌.

തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ച ചീഫ്‌ സെക്രട്ടറിയെ ഉടന്‍ നീക്കണം. വടകരയിലെ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി എ.എന്‍.ഷംസീറിനെതിരേ ആര്‍.എം.പി. അടിസ്‌ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നത്‌ യു.ഡി.എഫിന്‌ വോട്ടു മറിക്കാനാണെന്നും അദ്ദേഹം പ്രതികരിച്ചു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.