കുറവിലങ്ങാട്: മദ്യനയത്തില്‍
മാറ്റമില്ലെന്നും ഇതു സംബന്ധിച്ചു യുഡിഎഫ് യോഗം ചര്‍ച്ചചെയ്യുമെന്നും
ചീഫ്‌വിപ്പ് പി.സി. ജോര്‍ജ്. കോട്ടയം ജില്ലാ സ്‌കൂള്‍ കലോത്സവ
സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമങ്ങളോടു
സംസാരിക്കുകയായിരുന്നു.
ഫൈവ് സ്റ്റാറല്ല, ഒരു സ്റ്റാറും കൊടുക്കില്ല. 418 പൂട്ടിയതു പൂട്ടിയതു തന്നെ. 312ഉം പൂട്ടും. പരമ്പരാഗത തൊഴിലെന്ന നിലയിലാണു കള്ള് നിരോധിക്കാത്തത്.
കള്ളില്‍ 17 ശതമാനം ആല്‍ക്കഹോളുണെ്‌ടന്നാണു കണക്ക്. ഈ സാഹചര്യത്തില്‍ 10 ശതമാനം ആല്‍ക്കഹോളുള്ള വൈനും ഏഴു ശതമാനം അല്‍ക്കഹോളുള്ള ബീയറും നിരോധിച്ചാല്‍ കോടതി നടപടി എന്താകുമെന്ന് അദ്ദേഹം ചോദിച്ചു.
സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് ഒരു സഭാമേലധ്യക്ഷന്‍ നടത്തിയ പരാമര്‍ശം പ്രതിപക്ഷനേതാക്കളും ചില മാധ്യമങ്ങളും ചേര്‍ന്നുണ്‌ടാക്കിയ സന്ദേഹം മൂലമാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.