Home » » ഭരണകൂടങ്ങളുടെ അജണ്ട ബാഹ്യശക്തികളാണ് പലപ്പോഴും നിശ്ചയിക്കുന്നത്;വി.എം സുധീരന്‍.

ഭരണകൂടങ്ങളുടെ അജണ്ട ബാഹ്യശക്തികളാണ് പലപ്പോഴും നിശ്ചയിക്കുന്നത്;വി.എം സുധീരന്‍.

Written By Unknown on Saturday, 20 December 2014 | 09:30

തൃശൂര്‍: ഭരണകൂടങ്ങളുടെ അജണ്ട ബാഹ്യശക്തികളാണ് പലപ്പോഴും നിശ്ചയിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ഇത് ജനാധിപത്യത്തിന്‍െറ പോരായ്മയാണ്. ഭരണകൂടങ്ങളുടെ അജണ്ട ജനഹിതം അനുസരിച്ചായിരിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹനന്മക്ക് എതിരായ നടപടികള്‍ ജുഡീഷ്യറിയുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നുണ്ടെന്നും സുധീരന്‍ പറഞ്ഞു.ജനഹിതത്തിന് വിരുദ്ധമായി മദ്യനയത്തില്‍ മാറ്റം വരുത്തിയാല്‍ അതിനെകുറിച്ച് ജനങ്ങളോട് വിശദീകരിക്കുമെന്ന് യു.ഡി.എഫ് യോഗത്തില്‍ താന്‍ പറഞ്ഞിരുന്നു. ഈ നിലപാടാണ് കഴിഞ്ഞ ദിവസത്തെ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. ഇത് പാര്‍ട്ടിയെയോ സര്‍ക്കാരിനെയോ ദുര്‍ബലപ്പെടുത്താനല്ല. ജനപക്ഷയാത്രയില്‍ ഉടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഷ്ട്രീയക്കാര്‍ അല്ലാത്തവരും മദ്യനയത്തെ അനുകൂലിച്ചിരുന്നു. ഇതിന് വിരുദ്ധമായി മദ്യനയത്തില്‍ വന്ന മാറ്റം ജനത്തെ അറിയിക്കേണ്ടത് തന്‍െറ ഉത്തരവാദിത്തമാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.കെ.പി.സി.സി അധ്യക്ഷ പദവി രാജിവെക്കണമെന്ന വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടതു വഴി ഇതുവരെയുള്ള അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ മദ്യലോബിക്ക് വേണ്ടിയാണെന്ന് തെളിഞ്ഞു. മദ്യലോബിക്ക് വേണ്ടിയാണ് തന്‍െറ രാജി വി.എസ് ആവശ്യപ്പെട്ടത്. ബാര്‍ ലോബിയും അത് ആഗ്രഹിക്കുന്നു. വി.എസ് അല്ല ആരു പറഞ്ഞാലും ഈ ആവശ്യം തള്ളുകയാണെന്നും സുധീരന്‍ വ്യക്തമാക്കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.