തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 97.99 ശതമാനം പേർ വിജയിച്ചതായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ 2.52 ശതമാനം കൂടുതലാണിത്. മോഡറേഷനില്ലാതെയാണ് ഇത്രയും വിജയമെന്നും മന്ത്രി അറിയിച്ചു.
4,68,466 പേർ പരീക്ഷ എഴുതിയപ്പോൾ 4,58,841 പേർ ഉപരിപഠനത്തിന് അർഹത നേടി. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയം, 97.99 ശതമാനം. പാലക്കാട് ജില്ലയിലാണ് ഏറ്റവും കുറവ്, 93.72 ശതമാനം.
12,287 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ലഭിച്ചു. ഏറ്റവും കൂടുതൽ എ പ്ളസ് ലഭിച്ചത് മലപ്പുറം ജില്ലയ്ക്കാണ്. 1501 സ്കൂളുകൾ നൂറ് ശതമാനം വിജയം കൈവരിച്ചു. 471 സർക്കാർ സ്കളൂകൾ, 657 എയ്ഡഡ് സ്കൂളുകൾ, 373 അൺ എയ്ഡഡ് സ്കൂളുകൾ എന്നിങ്ങനെയാണ് നൂറു ശതമാനം വിജയം നേടിയത്. ലക്ഷദ്വീപിൽ 1128 പേർ പരീക്ഷ എഴുതിയതിൽ 896 പേർ വിജയിച്ചു.
ഒരു വിഷയത്തിൽ പരാജയപ്പെട്ടവർക്കുള്ള സേ പരീക്ഷ മേയ് 11 മുതൽ 16വരെ നടത്തും. പ്ളസ് വൺ ക്ളാസുകൾ ജൂലായ് മുതൽ ആരംഭിക്കും.
പരീക്ഷാഫലം http://result.prd.kerala.gov.in/ വെബ്സൈറ്റിൽ അറിയാം.