Home » » വയലാര്‍ രവിയും അബ്‌ദുള്‍ വഹാബും കെ.കെ രാഗേഷും രാജ്യസഭയിലേയ്‌ക്ക്.

വയലാര്‍ രവിയും അബ്‌ദുള്‍ വഹാബും കെ.കെ രാഗേഷും രാജ്യസഭയിലേയ്‌ക്ക്.

Written By Unknown on Monday, 20 April 2015 | 11:51

ന്യൂഡല്‍ഹി : വയലാര്‍ രവിയും അബ്‌ദുള്‍ വഹാബും കെ.കെ രാഗേഷും രാജ്യസഭയിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ വോട്ടുകള്‍ ചോരുമെന്ന വിലയിരുത്തലുകള്‍ തള്ളി രണ്ടു സീറ്റില്‍ യു.ഡി.എഫും ഒരു സീറ്റില്‍ എല്‍.ഡി.എഫും വിജയിച്ചു.

രാജ്യസഭയിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെടാന്‍ 35 വോട്ടാണ്‌ വേണ്ടത്‌. കോണ്‍ഗ്രസ്‌ നേതാവും നിലവിലെ രാജ്യസഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ വയലാര്‍ രവി 37 വോട്ടും, മുസ്ലീം ലീഗിലെ അബ്‌ദുള്‍ വഹാബിന്‌ 36 വോട്ടും, സി.പി.എമ്മിലെ കെ.കെ രാഗേഷിന്‌ 37 വോട്ടുമാണ്‌ ലഭിച്ചു. സി.പി.ഐയിലെ കെ. രാജന്‍ 29 വോട്ടുകള്‍ നേടി. അബ്‌ദുള്‍ വഹാബ്‌ രണ്ടാം തവണയാണ്‌ രാജ്യസഭയിലെത്തുന്നത്‌. രാഗേഷിന്റെ ആദ്യ ജയമാണിത്‌.

യു.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥിയായി ജയിച്ച കേരളാ കോണ്‍ഗ്രസ്‌ (ബി)യിലെ കെ.ബി ഗണേശ്‌ കുമാര്‍ പാര്‍ട്ടി നിര്‍ദേശ പ്രകാരം എല്‍.ഡി.എഫിനാണ്‌ വോട്ടുചെയ്‌തതെന്ന്‌ വ്യക്‌തമാക്കിയിരുന്നു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.