തലശേരി: അക്ഷയതൃതീയ നാള്‍ മലയാളിയുടെ വിഡ്‌ഢിദിനമാമെന്ന് യുക്‌തിവാദി സംഘം ഒരു പ്രത്യേക ദിവസം സ്വര്‍ണ്ണം വാങ്ങി വീട്ടില്‍ വെച്ചാല്‍ ആവര്‍ഷം മുഴുവന്‍ ജീവിതത്തില്‍ ഐശ്വര്യവും സുരക്ഷയും കിട്ടുമെന്ന പ്രചാരണം തികഞ്ഞ വിഡ്‌ഢിത്തമാണെന്നും കമ്മിറ്റി പറയുന്നു. കേരളത്തെ ഭ്രാന്താലയവും അന്ത വിശ്വാസികളുടെ കാലിത്തൊഴുത്തുമായി മാറ്റി കീശ വീര്‍പ്പിക്കാന്‍ ആത്മീയ - വര്‍ഗ്ഗീയ ലോബികള്‍ ബോധപൂവ്വം നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് അക്ഷയതൃതീയ ആചരണമെന്ന് ജില്ലാക്കമ്മിറ്റി അഭിപ്രായപ്പെട്ടു. യോഗത്തില്‍ രവീന്ദ്രന്‍ കാര്യാട് അധ്യക്ഷത വഹിച്ചു. സത്യ ശീലന്‍ ഐവര്‍കുളം, നിഷാദ് നിടുമ്പ്രം , ഗംഗാധരന്‍ ഇല്ലിക്കുന്ന് , ദിനേഷ് പൊയിലൂര്‍ , അശ്വിന്‍ എന്നിവര്‍ സംസാരിച്ചു.








