കോഴിക്കോട്: ഘട്ടംഘട്ടമായ മദ്യനിരോധം എന്ന കോണ്‍ഗ്രസ് ആശയത്തോട് മുസ് ലിം ലീഗിന് യോജിപ്പില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഇനിയൊരു ഘട്ടമേയുള്ളൂ, അത് പ്രക്ഷോഭത്തിന്റെ ഘട്ടമാണ്. മദ്യനയം മാറ്റത്തിന് വിധേയമാക്കുന്നതിന് എതിരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.ശക്തമായൊരു മദ്യനയം രൂപപ്പെടുത്താന്‍ മുന്നണിയില്‍ ലീഗും നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. അതുകൊണ്ട് നയത്തില്‍ ജനവിരുദ്ധമായ മാറ്റം വരുത്തുന്നതിനെ ലീഗ് ശക്തമായി എതിര്‍ക്കും.








