കണ്ണൂര്‍; ഒന്നാം സമ്മാനം കിട്ടിയ
അനിയനേക്കാള്‍ സന്തോഷം പ്രോല്‍സാഹന സമ്മാനം കിട്ടിയ ചേച്ചിക്കാണ്. പത്തു
കൊല്ലം മുന്‍പു തനിക്കു കിട്ടിയ അവാര്‍ഡ് ഇത്തവണ അനിയന്‍ സനൂപിനു
കിട്ടിയതില്‍ സന്തോഷം കൊണ്ടു തുള്ളിച്ചാടുകയാണു നടി സനുഷ.
ഫിലിപ്പ്‌സ് ആന്‍ഡ് ദ് മങ്കിപെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണു മികച്ച ബാലതാരത്തിനുള്ള സംസ്‌ഥാന സിനിമാ അവാര്‍ഡ് സനൂപിനു ലഭിച്ചത്. ഒറ്റച്ചിത്രം കൊണ്ടു തന്നെ താരമായ സനൂപിനു മങ്കിപ്പെന്നിലെ അഭിനയത്തിന് അവാര്‍ഡ് കിട്ടുമെന്നു വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഏറെക്കുറെ ഉറപ്പായിരുന്നു. എങ്കിലും അവാര്‍ഡ് കമ്മിറ്റിയുടെ പ്രത്യേക പരാമര്‍ശം സനുഷയെ തേടിയെത്തിയത് അപ്രതീക്ഷിതമായി. സക്കറിയായുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലെ സനുഷയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും അവാര്‍ഡ് സംബന്ധിച്ച ചര്‍ച്ചകളിലൊന്നും പറഞ്ഞു കേട്ടിരുന്നില്ല.
അവാര്‍ഡ് ആഗ്രഹിച്ചിരുന്നുവെങ്കിലും പ്രതീക്ഷിച്ചിരുന്നില്ലെന്നു സനുഷയും സനൂപും ഒരേ സ്വരത്തില്‍ പറഞ്ഞു. 2004ല്‍ ചേച്ചിക്കു കിട്ടിയ അവാര്‍ഡാണ്. ഇപ്പോള്‍ വീണ്ടും ഈ വീട്ടിലേക്കു തന്നെ എത്തുന്നു. അറിഞ്ഞപ്പോള്‍ താന്‍ വളരെ എക്‌സൈറ്റഡ് ആയെന്നു സനൂപ് പറഞ്ഞു. എക്‌സൈറ്റ്‌മെന്റ് ഇതുവരെ മാറിയിട്ടില്ല. ഈ അവാര്‍ഡ് എന്റെ വീട്ടുകാര്‍ക്കും മങ്കിപെന്‍ ടീമിനും ലോര്‍ഡ് കൃഷ്‌ണനും സമര്‍പ്പിക്കുകയാണ്. ഇത്തവണ ബാലതാര പുരസ്‌കാരത്തിനു മല്‍സരിക്കാന്‍ കുറേ കുട്ടികളുണ്ടായിരുന്നു. എന്നിട്ടും സനൂപിനു തന്നെ കിട്ടിയതില്‍ പ്രത്യേക സന്തോഷമുണ്ടെന്നു സനുഷ.