തിരുവനന്തപുരം; ശ്രീപത്മനാഭസ്വാമി
ക്ഷേത്രത്തിലെ അഴിമതിയില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് പ്രതിപക്ഷ
നേതാവ് വി.എസ്. അച്യുതാനന്ദന്‍. വിശ്വാസികളെ കബളിപ്പിച്ചതിന്
മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും മാപ്പുപറയണം. രണ്ടര വര്‍ഷം മുന്‍പ്
താന്‍ പറഞ്ഞ കാര്യങ്ങള്‍ അമിക്കസ് ക്യൂറി ശരിവച്ചിരിക്കുന്നു.
രാജകുടുംബത്തെ സര്‍ക്കാര്‍ ഭയക്കുന്നതു കാരണം അന്വേഷണം നടക്കുന്നല്ലെന്നും
വിഎസ് വ്യക്‌തമാക്കി.
ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തുന്നതായി താന്‍ അന്നു പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. ക്ഷേത്രത്തിലെ അഴിമതിയെക്കുറിച്ച് നേരത്തെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ക്ഷേത്രം ഏറ്റെടുക്കുന്നത് സംബന്ധിച്ച കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ലെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രത്തിലെ സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനും രാജകുടുംബത്തിനും തമ്മില്‍ അവിഹിത ബന്ധമുണ്ട്. സ്വര്‍ണം നഷ്‌ടപ്പെട്ടതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനും രാജകുടുംബത്തിനുമാണ്. ക്ഷേത്രത്തിലെ കള്ളക്കളി പുറത്തുകൊണ്ടുവന്ന അമിക്കസ് ക്യൂറിയെ അഭിനന്ദിക്കുകയാണ്. അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടിന് സര്‍ക്കാര്‍ മറുപടി പറയണമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.