കോഴിക്കോട് : കഴിഞ്ഞ മെയ് 15ന് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും
തങ്ങളുടെ ചിത്രങ്ങള്‍ സഹിതം 30 മീറ്ററില്‍ ആറു വരിപാത നിര്‍മ്മിക്കുമെന്ന്
പാതയുടെ സ്‌കെച്ച് സഹിതം പരസ്യപ്പെടുത്തി ഇരകളെ
വഞ്ചിക്കുകയായിരുന്നുവെന്ന് എന്‍.എച്ച്.വിരുദ്ധ കാംപയിന്‍ പറഞ്ഞു. കഴിഞ്ഞ
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് മുസ്‌ലിംലീഗ് പാട്ടിലാക്കിയത്.
ഇപ്പോള്‍ 45 മീറ്റര്‍ നാലുവരി ചുങ്കപ്പാത തന്നെ നിര്‍മിക്കുമെന്ന് പറയുന്ന മുഖ്യധാരാ പാര്‍ട്ടികള്‍ ജില്ലയില്‍ സ്ഥലവും കിടപ്പാടങ്ങളും തൊഴിലും നഷ്‌ടപ്പെട്ട് വഴിയാധാരമാകുന്ന കാല്‍ ലക്ഷം പേരെയാണ് വഞ്ചിച്ചത്. ഇതിനെതിരെ എന്‍.എച്ച്.ഇരകള്‍ ചെറുത്തുനില്‍ക്കും. ജില്ലയില്‍ 20 കേന്ദ്രങ്ങളില്‍ ഇരകളുടെ കുടുംബസംഗമം, നവംബര്‍ 20ന് ഹൈവേ ഉപരോധം മുതലായ സമരപരിപാടികള്‍ നടത്തും.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ 30 മീറ്ററിലേ വികസിപ്പിക്കൂ എന്ന് ഇരകള്‍ക്ക് ഉറപ്പ് കൊടുത്തിരുന്നു. കാബിനറ്റ് യോഗത്തില്‍ ബി.ഒ.ടി.കാര്‍ക്കനുകൂലമായി മൊഴി മാറ്റിയ ലീഗ് നേതൃത്വം മാപ്പ് പറയണമെന്നും കാംപയിന്‍ ആവശ്യപ്പെട്ടു.







