Home » » നിലമ്പൂര്‍ കൊല രാധയുടെ രഹസ്യഭാഗത്ത്‌ പീഡനമേറ്റതിന്റെ ലക്ഷണമുണ്ടായിരുന്നുവെന്ന്‌ മൊഴി.

നിലമ്പൂര്‍ കൊല രാധയുടെ രഹസ്യഭാഗത്ത്‌ പീഡനമേറ്റതിന്റെ ലക്ഷണമുണ്ടായിരുന്നുവെന്ന്‌ മൊഴി.

Written By Unknown on Tuesday, 4 November 2014 | 17:08

മഞ്ചേരി : നിലമ്പൂര്‍ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ ഓഫീസില്‍ കൊല്ലപ്പെട്ട രാധയുടെ രഹസ്യഭാഗത്ത്‌ ക്രൂരമായി പീഡനമേല്‍പ്പിച്ചതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍ സി.ഐ. എ പി ചന്ദ്രന്‍ മൊഴിനല്‍കി. ചന്ദ്രന്റെ ക്രോസ്‌ വിസ്‌താരം നവംബര്‍ അഞ്ചിന്‌ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി (ഒന്ന്‌) ജഡ്‌ജി പി എസ്‌. ശശികുമാര്‍ മുമ്പാകെ തുടരും. കോണ്‍ഗ്രസ്‌ ഓഫീസിലെ തൂപ്പുകാരിയായിരുന്നു നിലമ്പൂര്‍ കോവിലകത്തുമുറി ചിറക്കല്‍ രാധ.

2014 ഫെബ്രുവരി അഞ്ചിന്‌ രാവിലെ കോണ്‍ഗ്രസ്‌ ഓഫീസിലേക്കു പോയതായിരുന്നു രാധ. പിന്നീട്‌ ഇവരുടെ മൃതദേഹം ഫെബ്രുവരി ഒമ്പതിന്‌ പൂക്കോട്ടുംപാടം ചുള്ളിയോട്‌ കുളത്തില്‍ ചാക്കില്‍കെട്ടിയ നിലയില്‍ കാണപ്പെടുകയായിരുന്നു. ഡി.വൈ.എസ്‌.പി.മാരായ എം.പി. മോഹനചന്ദ്രന്‍, കെ.പി.വിജയകുമാര്‍, ക്രൈംബ്രാഞ്ച്‌ എ.സി.പി.ശശിധരന്‍, സി.ഐ.ബഷീര്‍, എടക്കര എസ്‌.ഐ.ജ്യോതീന്ദ്രകുമാര്‍ എന്നിവരെ അഞ്ചിനുവിസ്‌തരിക്കും. സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ പി.ജി.മാത്യു, പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ കെ.ആര്‍.ഷൈന്‍, ആശാ ഷൈന്‍, പി.കെ.വര്‍ഗീസ്‌ കോടതിയില്‍ ഹാജരായി.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.