ഇടുക്കി: ഇടുക്കിയില്‍ നാളെ നടത്താനിരുന്ന എല്‍ഡിഎഫ് ഹര്‍ത്താല്‍ 24 ലേയ്‌ക്ക് മാറ്റി. നാളെ (ബുധനാഴ്‌ച) പ്രവേശന പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഹര്‍ത്താല്‍ മറ്റന്നാളേയ്‌ക്ക് മാറ്റിയത്. ഇടുക്കി ജില്ലയില്‍ മാത്രമായി പരീക്ഷ മാറ്റിവെക്കാനാവില്ല എന്ന കാര്യം പരിഗണിച്ചാണ് ഹര്‍ത്താല്‍ മാറ്റിയത്.
പരിസ്‌ഥിതി ലോല മേഖലയുടെ ഭൂപടം തയ്യാറാക്കിയതില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്
എല്‍ഡിഎഫ് ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. 24 ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍.







