Home » » തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാനും അഭിപ്രായങ്ങള്‍ പറയാനും ചങ്കൂറ്റം കാണിച്ച ജനനേതാവായിരുന്നു ആര്‍. ശങ്കര്‍ എന്നു സുധീരന്‍.

തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാനും അഭിപ്രായങ്ങള്‍ പറയാനും ചങ്കൂറ്റം കാണിച്ച ജനനേതാവായിരുന്നു ആര്‍. ശങ്കര്‍ എന്നു സുധീരന്‍.

Written By Unknown on Wednesday, 30 April 2014 | 19:25

തിരുവനന്തപുരം; തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാനും അഭിപ്രായങ്ങള്‍ പറയാനും ചങ്കൂറ്റം കാണിച്ച ജനനേതാവായിരുന്നു ആര്‍. ശങ്കര്‍ എന്നു കെപിസിസി പ്രസിഡന്റ്‌ വി.എം. സുധീരന്‍.
ശങ്കര്‍ മന്ത്രിസഭയ്‌ക്കെതിരെ നിയമസഭയില്‍ നടന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ തന്റെ ഗവണ്‍മെന്റ്‌ അവിശ്വാസത്തില്‍ വീഴുമെന്ന്‌ ഉറപ്പായിരുന്നിട്ടും ആര്‍ജവം നഷ്‌ടപ്പെടാതെ വീറോടെ സഭാതലത്തില്‍ പൊരുതിയ ആര്‍. ശങ്കറിന്റെ നട്ടെല്ലുറപ്പിനെ പ്രതിപക്ഷത്തുള്ളവരും പ്രശംസിച്ചത്‌ ഇതിന്‌ ഉദാഹരണമാണ്‌. ആര്‍. ശങ്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ആര്‍. ശങ്കറിന്റെ 106-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫൗണ്ടേഷന്‍ പ്രസിഡന്റ്‌ ടി. ശരത്‌ചന്ദ്രപ്രസാദ്‌ അധ്യക്ഷത വഹിച്ചു. ഡോ. എം.ആര്‍. തമ്പാന്‍, രമണി പി. നായര്‍, അനര്‍ട്ട്‌ ഡയറക്‌ടര്‍ ജയരാജ്‌, എം.എസ്‌. സുരേന്ദ്രന്‍, കോവളം സുരേഷ്‌, കൊഞ്ചിറവിള വിനോദ്‌, പൂവച്ചല്‍ സുധീര്‍, സാംബശിവന്‍, സി. സുരേന്ദ്രന്‍, കുന്നുകുഴി സുരേഷ്‌ എന്നിവര്‍ പ്രസംഗിച്ചു.യുദ്ധസ്‌മാരകത്തിനു സമീപമുള്ള ആര്‍. ശങ്കര്‍ പ്രതിമയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ്‌ വി.എം. സുധീരനും പുഷ്‌പാര്‍ച്ചന നടത്തി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.