ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന്‍ സമര്‍പ്പിച്ച ഹരജിയുടെ നിയമസാധുത കേസില്‍ നിര്‍ണായക വിഷയമാണെന്ന് ദേശീയ ഹരിത കോടതി അഭിപ്രായപ്പെട്ടു. നിയമസാധുത പരിശോധിച്ചശേഷം മാത്രമേ മറ്റു വിഷയങ്ങളിലേക്ക് കടക്കുകയുള്ളൂവെന്ന് ജസ്റ്റിസ് യു.ഡി സാല്‍വി അധ്യക്ഷനായ ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി. കേസ് മേയ് 19ന് വീണ്ടും പരിഗണിക്കും.ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ഗോവ ഫൗണ്ടേഷന്‍െറ ഹരജി നിലനില്‍ക്കില്ളെന്ന വാദം കേരളം ആവര്‍ത്തിച്ചു.
കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച് കരട് വിജ്ഞാപനം ഇറക്കിയതിനാല്‍ ഗോവ ഫൗണ്ടേഷന്‍െറ ഹരജി തള്ളണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ അഡ്വ. കൃഷ്ണന്‍ വേണുഗോപാലും സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജോജി സ്കറിയയും വാദിച്ചു. പശ്ചിമഘട്ടം സംരക്ഷണത്തിന് കസ്തൂരി രംഗന്‍ സമിതി റിപ്പോര്‍ട്ടോ മറ്റു റിപ്പോര്‍ട്ടോ പരിഗണിക്കാമെന്ന ഇടക്കാല ട്രൈബ്യൂണല്‍ ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ ഹരജി തള്ളണമെന്നും അതിനുശേഷവും പരാതിയുണ്ടെങ്കില്‍ ഗോവ ഫൗണ്ടേഷന് പുതിയ അപേക്ഷ സമര്‍പ്പിക്കുകയോ നിയമനടപടികള്‍ സ്വീകരിക്കുകയോ ചെയ്യാമെന്നും കേരളം ബോധിപ്പിച്ചു. അതേസമയം,ഗോവ ഫൗണ്ടേഷന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജ് പഞ്ച്വാനി പശ്ചിമഘട്ടത്തിലെ ക്വാറിപ്രശ്നം ഉയര്‍ത്തി.
ക്വാറി പ്രശ്നവും പശ്ചിമഘട്ട സംരക്ഷണവും രണ്ടല്ളെന്നും അദ്ദേഹം വാദിച്ചു.
കസ്തൂരിരംഗന്‍ സമിതി പരിസ്ഥിതി ലോലമെന്ന് കണ്ടത്തെിയ 123 വില്ളേജുകളില്‍ പുതിയ പാറമടകള്‍ക്ക് അനുമതി നല്‍കുന്നിലെന്നും നിലവിലുള്ളവയുടെ ലൈസന്‍സ് തീര്‍ന്നാല്‍ പുതുക്കില്ളെന്നുമായിരുന്നു കേരളത്തിന്‍െറ പ്രതിവാദം. പാറമടയിലേക്ക് ഗോവ ഫൗണ്ടേഷന്‍ അനാവശ്യമായി കോടതിയെ വലിച്ചിഴക്കുകയാണെന്ന് കേരളം ആരോപിച്ചു. മെറ്റല്‍ ക്രഷര്‍ യൂനിറ്റ് ഓണേഴ്സ് അസോസിയേഷന് വേണ്ടി ബിജു പി. രാമന്‍, സ്പൈസസ് ഗ്രോവേഴ്സ് അസോസിയേഷനും ഫാ. സെബാസ് റ്റ്യന്‍ കൊച്ചുപുരക്കലിനും വേണ്ടി അഡ്വ. ജോയ്സ് ജോര്‍ജ്, ബോബി അഗസ്റ്റിന്‍, മലബാര്‍ മേഖല ക്വാറി ഓണേഴ്സ് അസോസിയേഷന് വേണ്ടി ബാബു ജോസഫ് കുറുവത്താഴം എന്നിവരും ഹാജരായി.