പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍
തുറക്കുന്നകാര്യത്തില്‍ കെ.പി.സി.സി. പ്രസിഡന്റിന്റെ നിലപാട് സര്‍ക്കാരിനു
കീറാമുട്ടിയാകുന്നു. പ്രശ്‌നംപരിഹരിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ്
ചെന്നിത്തല മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പണ്ടേ തള്ളിയതാണെന്ന്
വി.എം.സുധീരന്‍ രാവിലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉച്ചയ്‌ക്ക്
പന്ത്രണ്ടിനു മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയുമായി നിശ്‌ചയിച്ചിരുന്ന
കൂടിക്കാഴ്‌ചയ്‌ക്കുമുന്‍പാണ് സുധീരന്‍ തന്റെ നിലപാട് പരസ്യമായി
പ്രഖ്യാപിച്ചത്. ഇക്കാര്യത്തില്‍ ഒരുവിട്ടുവീഴ്‌ചയ്‌ക്കില്ലെന്നും
സുധീരന്‍ പറഞ്ഞു. സുധീരനും മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലുമായുള്ള
ചര്‍ച്ച മൂന്നുമണിയിലേക്ക് മാറ്റി.
418 അടച്ചിട്ടബാറുകളില്‍ നിലവാരമുള്ളവ തുറക്കുക, തുറന്ന് പ്രവര്‍ത്തിക്കുന്ന 316 ല്‍ നിലവാരമില്ലാത്തവ പൂട്ടുക, പരിശോധനക്ക് ജില്ലാ കല്‌ക്‌ടര്‍മാരുടെ നേതൃത്വത്തില്‍ സമിതികളെ നിയോഗിക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് രമേശ് ചെന്നിത്തല മുന്നോട്ട് വെച്ചത്.
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളും രണ്ടുതട്ടില്‍. പ്രതിസന്ധി പരിഹരിക്കാന്‍ പ്രായോഗികമായ നിര്‍ദേശമാണ് രമേശ് ചെന്നിത്തല മുന്നോട്ടുവച്ചതെന്ന് ജോസഫ് വാഴയ്‌ക്കന്‍ എം.എല്‍.എ. മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ വി.എം.സുധീരന്റെ നിലപാടാണ് ശരിയെന്നായിരുന്നു ടി.എന്‍.പ്രതാപന്റെ പ്രതികരണം.
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ വി.എം.സുധീരന്‍ യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സര്‍ക്കാര്‍ പരാജയമാണ്, താനാണ് ശരിയെന്ന് വരുത്തിതീര്‍ക്കാനാണോ വി.എം.സുധീരന്റെ ശ്രമമെന്നും അദ്ദേഹം ചോദിച്ചു. സുധീരന്‍ ഇക്കാര്യത്തില്‍ പിടിവാശി ഉപേക്ഷിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.