കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പാസ്റ്റര്‍ അറസ്റ്റില്‍. മുണ്ടക്കയം എരുമേലി തുമരംപാറ സ്വദേശി സാജന്‍ മത്തായിയാണ് അറസ്റ്റിലായത്.
തുമരംപാറ കേന്ദ്രീകരിച്ച് പ്രാര്‍ഥനാഗ്രൂപ്പ് നടത്തിവരുകയായിരുന്ന ഇയാള്‍ പ്രദേശത്തെ പതിനേഴുകാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കുകയായിരുന്നു. തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കികഴിഞ്ഞ ഫെബ്രവരി 23ന് മുണ്ടക്കയം പുഞ്ചവയല്‍ ഇസ്രയേല്‍ പെന്തക്കോസ്തുപള്ളിയില്‍ ബൈബിള്‍ കണ്‍വന്‍ഷനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാള്‍ മുങ്ങി.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ച രാവിലെയാണ് കാഞ്ഞിരപ്പള്ളി സിഐയുടെ നേതൃത്വത്തിലുള്ള സംഘം റാന്നിയില്‍ നിന്നും പാസ്റ്ററെ അറസ്‌റ് ചെയ്തത്. മൂന്നുതവണ വിവാഹിതനായ ആളാണ് പാസ്റ്റര്‍ സാജനെന്ന് പോലീസ് പറഞ്ഞു.







