ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ച് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. വടക്ക്പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാന്‍ഗിപൂരിലുള്ള സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനാണ് അറസ്റ്റിലായത്. എന്നാല്‍ ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല. പീഡനത്തിന് ഇരകളായ പെണ്‍കുട്ടികള്‍ എട്ടാം ക്ലാസിലാണ് പഠിച്ചിരുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും സ്‌കൂളില്‍ പ്രതിഷേധിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്. പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ കെട്ടിടത്തിന് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാരില്‍ ചിലരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.







