Home » »

Written By Unknown on Wednesday, 27 August 2014 | 19:59

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. സ്പീക്കര്‍ സ്ഥാനത്തു നിന്ന് ഒഴിയാന്‍ രാജിസന്നദ്ധത അറിയിച്ച ജി. കാര്‍ത്തികേയന്‍ എ.കെ. ആന്റണിയെ കണ്ടു ചര്‍ച്ച നടത്തി.

എ.കെ. ആന്റണി - ജി.കാര്‍ത്തികേയന്‍ കൂടിക്കാഴ്ച്ച അരമണിക്കൂറോളം നീണ്ടു. സ്പീക്കര്‍ സ്ഥാനത്തു നിന്നു തന്നെ ഉടന്‍ തന്നെ ഒഴിവാക്കിതരണമെന്നായിരുന്നു കൂടിക്കാഴ്ച്ചയില്‍ ജി. കാര്‍ത്തികേയന്റെ പ്രധാന ആവശ്യം. രാജി സന്നദ്ധത അറിയിച്ച് ആഴ്ച്ചകള്‍ പിന്നിട്ടിട്ടും തീരുമാനമെടുക്കാതെ നീട്ടികൊണ്ടുപോകുന്നതില്‍ പ്രയാസമുണ്ടെന്നും കാര്‍ത്തികേയന്‍ എ.കെ. ആന്റണിയെ അറിയിച്ചു.

രാജി സന്നദ്ധത പരസ്യമായി പറഞ്ഞ സാഹചര്യത്തില്‍ ഇനി സ്പീക്കര്‍ സ്ഥാനത്ത് ഒരു കാരണവശാലും തുടരാനാവില്ല. മന്ത്രി സ്ഥാനത്തിനു വേണ്ടിയാണു സ്ഥാനമൊഴിയുന്നതെന്നു പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രചരിപ്പിച്ചത് വിഷമമുണ്ടാക്കി. എംഎല്‍എമാത്രമായി തുടരാനും വിരോധമില്ലെന്നും സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഇനിയും വിട്ടു നില്‍ക്കാനാവില്ലെന്നും കാര്‍ത്തികേയന്‍ എ.കെ. ആന്റണിയോട് പറഞ്ഞു.

മുഖ്യമന്ത്രിയും കെപിസിസി പ്രസിഡണ്ടുമായും കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ തീരകുമാനമെടുക്കാമെന്ന് എ.കെ. ആന്റണി ജി. കാര്‍ത്തികേയന് ഉറപ്പുനല്‍കിയതായി അറിയുന്നു. കാര്‍ത്തികേന്റെ രാജിയിലും അദ്ദേഹത്തിന് മന്ത്രിസ്ഥാനം നല്‍കുന്നതിലും ഐ ഗ്രൂപ്പ് കടുത്ത എതിര്‍പ്പിലാണ്. ഈ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഇനി ആന്റണിയുടെ നിലപാടുകളായിരിക്കും നിര്‍ണായകമാവുക.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.