തിരുവനന്തപുരം: യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനായി ടിക്കറ്റ്‌നിരക്കില്‍ അഞ്ചു രൂപവരെ വര്‍ധിപ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സി. തീരുമാനം. അപകടത്തില്‍ പരുക്കേല്‍ക്കുന്നവര്‍ക്കു അടിയന്തര സഹായം നല്‍കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണിത്. അടുത്തമാസം മുതല്‍ ഇതു പ്രാബല്യത്തില്‍ വരുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു പദ്ധതി.ടിക്കറ്റെടുക്കുന്ന എല്ലാ യാത്രക്കാരേയും ഇന്‍ഷുറന്‍സിന്റെ പരിധിയിലാക്കും. ചെറിയ പരുക്കേല്‍ക്കുന്നവര്‍ക്ക് 3000 രൂപവരെ അടിയന്തര സഹായമായി നല്‍കും. ഇതില്‍ കൂടുതല്‍ തുക വേണ്ട തരത്തിലുള്ള പരുക്കാണെങ്കില്‍ എം.എ.സി.ടിയെ സമീപിക്കാനുള്ള അവകാശവും ഉണ്ടാകും. അഞ്ചു ലക്ഷത്തോളം യാത്രക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നാലു കമ്പനികള്‍ ഇതിനായി സമീപിച്ചിട്ടുണ്ടെന്നും പ്രീമിയം സംബന്ധിച്ചു ചര്‍ച്ചകള്‍ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.








