Home » » ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ത്ത്‌ കേസെടുക്കാന്‍ വിജിലന്‍സ്‌ കോടതി ഉത്തരവ്‌.

ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ത്ത്‌ കേസെടുക്കാന്‍ വിജിലന്‍സ്‌ കോടതി ഉത്തരവ്‌.

Written By Unknown on Thursday, 28 August 2014 | 06:32

തിരുവനന്തപുരം: ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ത്ത്‌ കേസെടുക്കാന്‍ വിജിലന്‍സ്‌ കോടതി ഉത്തരവ്‌. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ്‌ കോടതിയാണ്‌ ഉത്തരവിട്ടത്‌. മുഖ്യമന്ത്രിക്ക്‌ പുറമെ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പൊതുമാരാമത്ത്‌ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ്‌ എന്നിവര്‍ ഉള്‍പ്പെടെ 12 പേരെ പ്രതിചേര്‍ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

ടൈറ്റാനിയത്തിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ 200 കോടി രൂപയുടെ അഴിമതി നടന്നതായി ആരോപിച്ച്‌ ടൈറ്റാനിയം ജീവനക്കാരന്‍ ജയന്‍ നല്‍കിയ പരാതിയിലാണ്‌ കേസെടുക്കാന്‍ ഉത്തരവായത്‌. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്‌തരാക്കിക്കൊുണ്ടുള്ള ഉത്തരവ്‌ നേരത്തെ കോടതി തള്ളിയിരുന്നു. ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്‌ടറിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ്‌ സ്‌ഥാപിക്കുന്നതില്‍ അഴിമതി നടന്നുവെന്നാണ്‌ കേസ്‌.

മിക്കോണ്‍ എന്ന പൊതുമേഖലാ സ്‌ഥാപനത്തിന്റെ ഉറപ്പില്‍ ഗ്രാന്റെക്‌സ് എന്ന സ്‌ഥാപനം സമര്‍പ്പിച്ച 256.01 കോടി രൂപയുടെ കരട്‌ പദ്ധതിക്ക്‌ 2005 മെയ്‌ 19-നാണ്‌ മന്ത്രിസഭാ തീരുമാന പ്രകാരം സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്‌. സംഭവത്തില്‍ 2006-ലാണ്‌ വിജിലന്‍സ്‌ കോടതി അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. മിക്കോണ്‍ കമ്പനിയുടെ പദ്ധതി വേണ്ടത്ര പഠനം നടത്താതെയാണ്‌ നടപ്പിലാക്കിയത്‌ എന്നും കോടതി നിരീക്ഷിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.