Home » » യുവതിയെ രാത്രി വഴിയില്‍ ഇറക്കിവിട്ട സംഭവത്തില്‍ റെയില്‍വേയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു.

യുവതിയെ രാത്രി വഴിയില്‍ ഇറക്കിവിട്ട സംഭവത്തില്‍ റെയില്‍വേയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു.

Written By Unknown on Saturday, 13 September 2014 | 21:06

തിരുവനന്തപുരം: തിരിച്ചറിയല്‍കാര്‍ഡ് കൈവശമില്ലാത്തതിന്റെ പേരില്‍ യുവതിയെ രാത്രി വഴിയില്‍ ഇറക്കിവിട്ട സംഭവത്തില്‍ റെയില്‍വേയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. അവണാകുഴി സ്വദേശി പി.എസ് ദീപ്തിയുടെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍  ദക്ഷിണ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് നോട്ടീസയച്ചത്. ചേര്‍ത്തലയില്‍ നിന്നും റിസര്‍വേഷന്‍ ടിക്കറ്റില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ തിരിച്ചറിയല്‍ കാര്‍ഡ് കൈവശമില്ലാതിരുന്നതിന്റെ പേരില്‍ ടിക്കറ്റ്‌ പരിശോധനയ്ക്കെത്തിയ ടി.ടി.ഇ അടുത്ത സ്റ്റേഷനില്‍ ഇറക്കിവിട്ടെന്നാണ് പരാതി. കഴിഞ്ഞ ആഗസ്റ്റ്‌ 15 നായിരുന്നു സംഭവം. താന്‍ ഒറ്റയ്ക്കാണെന്നും രാത്രി പെരുവഴിയില്‍ ഇറക്കിവിടരുതെന്നു അഭ്യര്‍ഥിച്ചിട്ടും ടി.ടി.ഇ ചെവിക്കൊണ്ടില്ലെന്നും അസഭ്യം പറഞ്ഞതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.