Home » » ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിര്‍ഭയയെ പരിചരിച്ച നഴ്‌സിനെ കൂട്ട ബലാത്സംഗം ചെയ്തു.

ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിര്‍ഭയയെ പരിചരിച്ച നഴ്‌സിനെ കൂട്ട ബലാത്സംഗം ചെയ്തു.

Written By Unknown on Wednesday, 10 September 2014 | 19:19


നൃൂഡല്‍ഹി : ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിര്‍ഭയയെ പരിചരിച്ച നഴ്‌സിനെ കൂട്ട ബലാത്സംഗം ചെയ്തു.കഴിഞ്ഞ തിങ്കളാഴ്ച പഞ്ചാബിലെ ബുധാദയില്‍ വച്ച് 33 കാരിയായ നഴ്‌സിനെ ഏഴുപേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്. ചെവ്വാഴ്ച്ച രാത്രി ബലീന്ദര്‍ സിങ്ങ് കാല,മന്വീന്ദര്‍ എന്നീ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. യുവതിയെ രാത്രി മുഴുവന്‍ പീഡനത്തിന് ഇരയാക്കിയശേഷം  ഇവരെ ഉപയോഗ ശൂന്യമായ കുഴല്‍ കിണറ്റിന്റെ കുഴിയില്‍ പാര്‍പ്പിച്ചിരുന്നു.
രാവിലെ ഇവിടെ നിന്നും രക്ഷപ്പെട്ട യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.ഇവരുടെ കൈവശമുണ്ടായിരുന്ന 8,000 രൂപയും മെബൈല്‍ ഫോണും ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.യുവതി തന്റെ സുഹ്യത്തിനെ കാണാനാണ് ബുധാലദയില്‍ എത്തിയത്.   റെയില്‍വെ സ്റ്റേഷനില്‍ യാത്രയാക്കാന്‍ കൊണ്ട് പോകുന്ന വഴിക്കാണ് സംഭവം നടന്നത്.നഴ്‌സിനെ മാനഭംഗത്തിന് ഇരയാക്കിയ പ്രതികളെ സുഹ്യത്തിന് അറിയാമെന്നാണ് പോലീസ് പറയുന്നത്.
 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.