കൊല്ലം: തല ചായ്ക്കാന്‍ ഒരു തുണ്ട് ഭൂമി ബാങ്കില്‍ നിന്നും വാങ്ങിയ കുടുംബത്തെ സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് വഴിയാധാരമാക്കി. ജപ്തി ചെയ്ത് സ്വന്തമാക്കിയ വസ്തു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാതെ ബാങ്ക് പ്രസിഡന്റ് എഴുതി നല്‍കിയതാണ് മാവേലിക്കര ഭരണിക്കാവ് സ്വദേശികളായ പത്മരാജന്‍ റോഷ്നി ദമ്പതിമാരെ പെരുവഴിയിലാക്കിയത്.കടക്കെണിയില്‍പ്പെട്ട് കമ്പ്യൂട്ടര്‍ സ്ഥാപനവും കിടപ്പാടവും നഷ്ടപ്പെട്ട ദമ്പതിമാരിപ്പോള്‍ ഓച്ചിറ പടനിലത്താണ് താമസം
ഉളള സമ്പാദ്യമെല്ലാം വിറ്റുപെറുക്കിയും കടം വാങ്ങിയും തലചായ്ക്കാന്‍ ഒരു വീടിനായി മാവേലിക്കര പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നും
ആറേകാല്‍ സെന്റ് ഭൂമി എഴുതി വാങ്ങിയതാണ് ഭരണിക്കാവ് സ്വദേശികളായ പത്മരാജന്റോഷ്‌നി ദമ്പതിമാരെ തെരുവിലാക്കിയത്.ബാങ്കില്‍ നിന്നും വായ്പയെടുത്തിട്ട് ജപ്തി നേരിട്ട സുരേന്ദ്രന്റെ വസ്തുവാണ് ബാങ്ക് പ്രസിഡന്റായിരുന്ന അബ്ദുള്‍ ഷുക്കൂര്‍ ഇവര്‍ക്ക് വിലയാധാരമായി എഴുതി നല്‍കിയത്.
4,62 250 രൂപാ വസ്തുവിനായി നല്‍കി.വീട് നിര്‍മ്മിക്കാന്‍ വായ്പയ്ക്കായി ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിനെ സമീപിച്ചപ്പോള്‍ നിയമപ്രകാരമല്ല വസ്തു എഴുതിയതെന്നായി മുന്നറിയിപ്പ്. വസ്തുവിലയാധാരം എഴുതി കൈമാറ്റം ചെയ്യാന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന നിയമപ്രശ്‌നമാണ് കുരുക്കായത്.സംസ്ഥാന കാര്‍ഷിക വികസന ബങ്കിനെ സമീപിച്ചപ്പോള്‍ മാവേലിക്കരയിലെ പ്രാഥമിക കാര്‍ഷിക വികസന ബാങ്കിനെതിര വിജിലന്‍സ് അന്വേഷവും തുടങ്ങി.
ഇതോടെ ബാങ്ക് ഭരണസമിതി ദമ്പതിമാര്‍ക്കെതിരെ തിരിഞ്ഞു.നേതാക്കളുടെ എതിര്‍പ്പ് കൂടിയായപ്പോള്‍ ദമ്പതിമാര്‍ക്ക് നാട്ടില്‍ നില്‍ക്കകളളിയില്ലാതായി.മിശ്ര വിവാഹിതരായതിനാല്‍ ബന്ധുക്കളും ഒഴിവാക്കി.പൊന്നു പോലെ വളര്‍ത്തിയ കമ്പ്യൂട്ടര്‍ സ്ഥാപനം നഷ്ടമായി.കിടപ്പാടവും കമ്യൂട്ടര്‍ സ്ഥാപനവും ജീവിതത്തിലെ ആകെ സമ്പാദ്യമായ പണവും നഷ്ടപ്പെട്ട ദമ്പതിമാരിപ്പോള്‍ വിധിയെ പഴിച്ച് ഓച്ചിറ പടനിലത്താണ് താമസം.
അതേസമയം വസ്തുവിന്റെ മുന്‍ ഉടമ സുരേന്ദ്രന്‍ ആധാരചെലവ് ഒഴിവാക്കാനായി ബാങ്കിനെ തെറ്റിദ്ധരിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ബങ്ക് സെക്രട്ടറി വി കെ രാജീവന്റെ വിശദീകരണം.