കൊച്ചി: കേരളത്തില്‍ ജാതിക്കോമരങ്ങളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. വിശ്വാസത്തിന്റെ പേരില്‍ ചൂഷണങ്ങള്‍ വധിക്കുകയാണ്. അന്ധവിശ്വാസങ്ങളും വര്‍ധിച്ചുവരുന്നു. വിദ്യാസമ്പന്നരായ ആളുകള്‍ പോലും വ്യാജ സിദ്ധന്മാരിൽ അഭയം തേടുകയാണ്. അന്ധവിശ്വാസങ്ങളും ആൾദൈവങ്ങളും സാധാരണക്കാരന്റെ ജീവിതം നശിപ്പിക്കുകയാണെന്നും വി.എസ് പറഞ്ഞു.
ഇത്തരം കാര്യങ്ങളില്‍ കേരളം റിവേഴ്സ് ഗിയറിലാണ് സഞ്ചരിക്കുന്നത്. ഗായകന്‍ യേശുദാസിനെപ്പോലും അമ്പലത്തില്‍ കയറ്റാത്തവരാണ് ഇവിടെയുള്ളതെന്നും വി.എസ് പറഞ്ഞു.








