മഞ്ജു വാരിയറിന്റെ കുട്ടിക്കാലത്തെ വലിയൊരാഗ്രഹം സഫലമായി. നടിയും നര്‍ത്തകിയുമായ ശോഭനയെ കാണാനും അവരോടൊപ്പം ചെലവഴിക്കാനും സാധിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നെന്ന് മഞ്ജു പറയുന്നു.
ശോഭനയുടെ പ്രശസ്ത നൃത്ത സംഗീതനാടകം ‘കൃഷ്ണ വേദിയില്‍ തല്‍സമയം കാണാന്‍ സാധിച്ചത് അപൂര്‍വഭാഗ്യമായി കരുതുന്നുവെന്നും മഞ്ജു പറഞ്ഞു. കൂടാതെ ശോഭനയുമൊത്തുള്ള ഒരു ചിത്രവും മഞ്ജു തന്റെ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിഹാസ പുരുഷനായ ശ്രീകൃഷ്ണന്‌റെ പൂര്‍ണ ജീവിതത്തെ ആസ്പദമാക്കിയുള്ള നൃത്ത സംഗീത നാടകമാണ് കൃഷ്ണ. കൃഷ്ണനായി ശോഭനയും മറ്റ് കഥാ പാത്രങ്ങളായി അറുപതോളം ശിഷ്യഗണങ്ങളുമാണ് രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കലാവിരുന്നൊരുക്കുന്നത്. നൃത്തത്തിനൊപ്പം കഥാപാത്രങ്ങളുമായി സംഭാഷണവും ഒരുക്കുന്നു.








