രാജ്യത്ത് ഡീസല്‍ വിലനിയന്ത്രണം എടുത്തു കളയാന്‍ സമയമായെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന്‍.ആഗോള തലത്തില്‍ ക്രൂഡോയില്‍ വില കുറഞ്ഞ സാഹചര്യത്തില്‍ ഇത് എത്രയും വേഗം നടപ്പാക്കണമെന്നും റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ പറഞ്ഞു.
അതേസമയം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. പെട്രോള്‍വില ലിറ്ററിന് ഒരു രൂപ കുറയ്ക്കാനാണ് എണ്ണക്കമ്പനികള്‍ ആലോചിക്കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ഇതാദ്യമായാണ് ഡീസല്‍ വില കുറയാന്‍ വഴി തെളിയുന്നത്. ക്രൂഡോയില്‍ വില കുറഞ്ഞ സാഹചര്യത്തില്‍ ഡീസല്‍ വില നിയന്ത്രണം എടുത്തു കളയാനും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു.