തൃശൂര്‍: മോഷണകുറ്റം ആരോപിച്ച് ഒന്‍പതാം ക്ലാസുകാരനെ പൊലിസ് മര്‍ദ്ദിച്ചതായി പരാതി. പരുക്കേറ്റ തൃശൂര്‍ വിയ്യൂര്‍ സ്വദേശിയായി കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ഹരിദാസിനെതിരായ പരാതി ഒതുക്കി തീര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നതായും രക്ഷിതാക്കള്‍ ആരോപിക്കുന്നു.
ബുധനാഴ്ച വൈകീട്ട് പുസ്തകങ്ങള്‍ പൂജക്ക് വെക്കാനായി വിയ്യൂര്‍ ക്ഷേത്രത്തിലെത്തിയ കുട്ടിയെ മോഷണകുറ്റം ആരോപിച്ച്, ഹരിദാസ് മര്‍ദ്ദിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ക്ഷേത്ര മണ്ഡപത്തിനടുത്തുവെച്ച് ഒരു സ്ത്രീയുടെ ബാഗ് മോഷണപോയിരുന്നു. എന്നാല്‍ ഈ ബാഗ് പിന്നീട് സ്ത്രീയുടെ വീട്ടില്‍ നിന്നു കണ്ടെടുത്തു.
കുട്ടിയുടെ രക്ഷിതാക്കള്‍ വിയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ കേസ് ഒതുക്കി തീര്‍ക്കാനായി ഹരിദാസ് ആശുപത്രിയിലെത്തിയതായും ആരോപണമുണ്ട്.
എന്നാല്‍, കുട്ടിയെ മര്‍ദ്ദിച്ചിട്ടില്ലെന്നും പരാതി വ്യാജമാണെന്നുമാണ് ഹരിദാസിന്റെ വിശദീകരണം. ചൈല്‍ഡ് വൈല്‍ഫയര്‍ കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഹരിദാസിനെതിയെ പേരാമംഗലം സിഐ കേസെടുത്തു.