തിരുവനന്തപുരം: സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്ന ഗായകന്‍ കെ.ജെ യേശുദാസിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ് രംഗത്ത്. യേശുദാസ് പ്രസ്താവന പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് പ്രകടനം നടത്തി. യേശുദാസിന്റെ പ്രസ്താവന ആധുനിക സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണെന്നും അമേരിക്കയില്‍ ജീവിക്കുന്ന യേശുദാസ് കേരളത്തിലെ സ്ത്രീകളുടെ പുരോഗതി അറിഞ്ഞിരിക്കില്ലെന്നും മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ പറഞ്ഞു.
സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുത് എന്നാണ് യേശുദാസ് പറഞ്ഞത് .സ്ത്രീകള്‍ പുരുഷന്‍മാരെ അനുകരിക്കുകയല്ല വേണ്ടത് എന്നും ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. മറച്ചുവെക്കേണ്ടത് മറച്ചുവക്കണമെന്നും മറച്ചുവെക്കുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്‌കാരമെന്നും പറഞ്ഞ അദ്ദേഹം സൗമ്യതയാണ് സ്ത്രീകളുടെ സൗന്ദര്യമെന്നും യേശുദാസ് കൂട്ടിച്ചേര്‍ത്തു . സ്വാതി തിരുന്നാള്‍ സംഗീത കോളെജില്‍ സംഘടിപ്പിച്ച ശുചിത്വ കേരളം സുന്ദര കേരളം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.








