Home » » സീറ്റ്‌ വാഗ്‌ദാനം ചെയ്‌തു വഞ്ചന : പണം തിരികെ ചോദിച്ചപ്പോള്‍ വധഭീഷണി.

സീറ്റ്‌ വാഗ്‌ദാനം ചെയ്‌തു വഞ്ചന : പണം തിരികെ ചോദിച്ചപ്പോള്‍ വധഭീഷണി.

Written By Unknown on Wednesday, 12 November 2014 | 21:11

മംഗളൂരുവിലെ എജ്യുക്കേഷനല്‍ കണ്‍സല്‍റ്റന്‍സിക്കെതിരെ കല്‍പറ്റ കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്തു.
സജീഷ്‌ ചന്ദ്രന്‍
മംഗളൂരു : കോളജില്‍ സീറ്റ്‌ വാഗ്‌ദാനം ചെയ്‌തു പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം പൊലീസ്‌ കേസെടുത്തു.
മംഗളൂരു റയില്‍വേ സ്റ്റേഷനു സമീപം ട്രിനിറ്റി കോംപ്ലക്‌സിലെ മാസ്റ്റര്‍ എജ്യുക്കേഷനല്‍ കണ്‍സല്‍റ്റന്റിന്റെ പാര്‍ട്‌ണര്‍മാരായ കാസര്‍കോട്‌ ഒടയന്‍ചാല്‍ എ.വി. വിജേഷ്‌, വെള്ളരിക്കുണ്ട്‌ കാറളം വിളയില്‍ വി.സി. ഷൈജു, നീലേശ്വരത്തിനടുത്ത നെല്ലിയടുക്കം വട്ടക്കയത്തെ ചൂരക്കാടന്‍ സജീഷ്‌ ചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണു കല്‍പറ്റ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയുടെ നിര്‍ദ്ദേശപ്രകാരം കല്‍പറ്റ പൊലീസ്‌ കേസെടുത്തത്‌. വയനാട്‌ ചൂണ്ടേല്‍ ചക്കനാടത്ത്‌ വീട്ടില്‍ റിച്ചാര്‍ഡ്‌ ഷാജി (40)യുടെ പരാതിയിലാണു കേസ്‌.
ഷാജിയുടെ മകന്‍ സുസ്‌മിതിനു ബെംഗളൂരുവിലെ സ്വകാര്യ കോളജില്‍ 50 ലക്ഷം രൂപയ്‌ക്ക്‌ എം.ബി.ബി.എസ്‌. സീറ്റ്‌ തരപ്പെടുത്തികൊടുക്കാമെന്നുപറഞ്ഞു പണം വാങ്ങി വഞ്ചിക്കുകയായിരുന്നുവെന്നാണ്‌ പരാതി.
വി.സി. ഷൈജു
2013 ഓഗസ്റ്റില്‍ ഷാജിയില്‍ നിന്നു പ്രതികള്‍ 5,000 രൂപ അഡ്വാന്‍സായി വാങ്ങി. പിന്നീട്‌ പലതവണയായി 34.26 ലക്ഷം രൂപയും ബോണ്ട്‌ ഇനത്തില്‍ 15 ലക്ഷം രൂപയുടെ ചെക്കും കൈപ്പറ്റിയതായും പരാതിയില്‍ പറയുന്നു. എന്നാല്‍, സമയം കഴിഞ്ഞിട്ടും സുസ്‌മിതിനു പ്രവേശനം ലഭിച്ചില്ല. തുടര്‍ന്നു കോളജുമായി നേരിട്ടു ബന്ധപ്പെട്ടപ്പോഴാണു തട്ടിപ്പു വ്യക്തമായത്‌.

പ്രതികളെ ബന്ധപ്പെട്ടപ്പോള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. പണം തിരികെ നല്‍കാനും തയ്യാറായില്ല. താന്‍ നല്‍കിയ ചെക്ക്‌ തിരികെ നല്‍കണമെന്നു ഷാജി പ്രതികളോട്‌ ആവശ്യപ്പെട്ടെങ്കിലും അതിനും തയ്യാറായില്ല. ഇതുപയോഗിച്ച്‌ പ്രതികള്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും ഷാജി അക്കൗണ്ടില്‍ നിന്നുപണം മാറ്റിയതിനാല്‍ നടന്നില്ല.
തുടര്‍ന്ന്‌ ഷാജി പ്രാദേശിക സി.പി.എം. നേതാക്കളെ സമീപിച്ചു. ഇവര്‍ ഇടപെട്ടപ്പോള്‍ പ്രതികള്‍ പലതവണയായി 20.46 ലക്ഷം രൂപ ഷാജിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. ഇതിനു പുറമെ, രണ്ടാംപ്രതി ഷൈജുവിന്റെ പിതാവ്‌ 3.5 ലക്ഷം രൂപയുടെ ചെക്ക്‌ ഷാജിക്കു നല്‍കിയെങ്കിലും ഇത്‌ അക്കൗണ്ടില്‍ പണമില്ലാതെ മടങ്ങി.
എ.വി. വിജേഷ്‌
ബാക്കിയുള്ള 13.80 ലക്ഷം രൂപ തിരിച്ചുകിട്ടാനായി പ്രതികളെ സമീപിച്ചപ്പോഴാണ്‌ മേലില്‍ പണം ചോദിച്ച്‌ വന്നാല്‍ മഹാരാഷ്‌ട്രയിലെ കോലാപ്പൂരില്‍ പഠിക്കുന്ന സുസ്‌മിതിനെ തട്ടിക്കളയുമെന്നും അതിനുള്ള സംവിധാനം തങ്ങള്‍ക്കു ണ്ടെന്നും ഭീഷണിപ്പെടുത്തിയത്‌.

അതേസമയം ബോണ്ട്‌ ഇനത്തില്‍ ഷാജി നല്‍കിയ ചെക്ക്‌ വണ്ടിച്ചെക്കാണെന്ന്‌ ആരോപിച്ച്‌ പ്രതികള്‍ മംഗളൂരു പൊലീസില്‍ കേസ്‌ നല്‍കിയിട്ടുണ്ട്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.