തിരുവനന്തപുരം : ബാര്‍ കോഴ വിവാദത്തിന് പിന്നില്‍ ചരട് വലിച്ചത് കോണ്‍ഗ്രസ്
മന്ത്രിമാര്‍. യു.ഡി.എഫ്. ഭരണത്തെ അട്ടിമറിച്ച് ഇടതുപക്ഷത്തോടൊപ്പം
നില്‍ക്കാനുള്ള കെ.എം.മാണിയുടെ നീക്കത്തിന് തടയിടാനുള്ള തന്ത്രമായിരുന്നു
ഇത്.
കസ്‌തൂരി രംഗന്‍, ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടുകള്‍, പട്ടയം വിഷയങ്ങള്‍,
റബ്ബറിനേയും, മറ്റ് കാര്‍ഷിക വിഭവങ്ങളുടെയും വിലയിടിവ് തുടങ്ങി മലയോര
കര്‍ഷക ജനതയുടെ അടിസ്ഥാന വിഷയങ്ങളില്‍ ക്രിയാത്മകമായി കേരളാകോണ്‍ഗ്രസിന്
ഇടപെടാന്‍ കഴിയുന്നില്ല എന്ന ബോധം, അണികളിലും, അനുഭാവികളിലും
ശക്തമായതോടെയാണ് റബ്ബറിന്റെ വിലയിടിവുപോലെ കേരള കോണ്‍ഗ്രസ്സിന്റെയും
വിലയിടിഞ്ഞ് തുടങ്ങിയത്. ഇത് മറി കടക്കാനാണ് പട്ടയം വിഷയങ്ങളില്‍
കടുത്ത നിലപാട് സ്വീകരിച്ച് യു.ഡി.എഫ്. സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍
മന്ത്രി കെ.എം.മാണി തുനിഞ്ഞത്.
പട്ടയം വിഷയത്തില്‍ റവന്യുവകുപ്പ് അലംഭാവം കാണിക്കുകയാണെന്ന്, കേരള കോണ്‍ഗ്രസിലെ പ്രമുഖനേതാക്കള്‍ തുറന്നടിച്ചത് കോണ്‍ഗ്രസ് ക്യാമ്പിനുള്ളില്‍ കടുത്ത അസംതൃപ്‌തിക്ക് കാരണമായി. വകുപ്പ് മന്ത്രി അടൂര്‍പ്രകാശ് പരസ്യമായി തന്നെ കേരളാകോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രംഗത്ത് വന്നു.
കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ ഇടതു സ്വതന്ത്രന്‍ വിജയിച്ചതിന് പിന്നില്‍, കേരളകോണ്‍ഗ്രസിന്റെ പരോക്ഷ പിന്തുണയാണെന്ന് ആക്ഷേപം കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ശക്തമായി ഉയര്‍ത്തിയതും ഈ സാഹചര്യത്തിലായിരുന്നു. ഇതേസമയം തന്നെ, മാണി ഇടതുപക്ഷത്തേക്ക് ചേക്കേറാനായി സി.പി.എം.നേതാക്കളുമായി രഹസ്യചര്‍ച്ച നടത്തുകയാണെന്ന ആരോപണവും ശക്തമായി ഉയര്‍ന്നു. മാണിയോട് സി.പി.എം.നേതാക്കള്‍ സ്വീകരിച്ച മൃദുസമീപനം ഈ ആരോപണത്തിന് ആക്കം കൂട്ടി.
തെരഞ്ഞെടുപ്പില്‍, കെ.എം.മാണി കൃത്യവിലോപം കാണിച്ചു എന്നാരോപിച്ച്, തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിനെതിരെ എന്‍.സി.പി.നേതാവ് മാണി സി കാപ്പന്‍ നല്‍കിയ പരാതി പിന്‍വലിപ്പിച്ചതിലും സി.പി.എം. നേതാക്കളില്‍ തന്നെ അലോസരങ്ങള്‍ ഉയര്‍ന്നിരുന്നു.
മാണി ഇടതുപക്ഷത്തിലേക്ക് മാറിയാല്‍, ഭരണം അട്ടിമറിക്കപ്പെടുമെന്നുറപ്പാണ്. ആ സാഹചര്യം ഒഴിവാക്കാനാണ് മാണിക്കെതിരെ കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നുതന്നെ നീക്കമുണ്ടായത്. കെ.എം.മാണിയെ അഴിമതിക്കാരനായി ചിത്രീകരിച്ച്, ഇടതുഘടക കക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടാകാനുള്ള നീക്കമാണിവര്‍ നടത്തിയത്. അതില്‍ വലിയ അളവോളം അവര്‍ വിജയിക്കുകയും ചെയ്‌തു. എല്‍.ഡി.എഫി. ലെ പ്രമുഖ ഘടകകക്ഷിയായ സി.പി.ഐ. മാണിക്കെതിരെ അതിശക്തമായി രംഗത്ത് വന്നിരുന്നുവെന്നതും ഏറെ പ്രസക്തമാണ്. `വെടക്കാക്കി തനിക്കാക്കുക' എന്ന തന്ത്രമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഫലപ്രദമായി നടപ്പാക്കിയത്.
മാണിക്കെതിരെ കോഴ ആരോപണവുമായി രംഗത്ത് വന്ന പ്രമുഖ അബ്‌ക്കാരി ബിജുരമേശിന് ആവശ്യമായ രേഖയും, തെളിവുകളും സംഘടിപ്പിച്ച് നല്‍കിയതും ചില കോണ്‍ഗ്രസ് മന്ത്രിമാര്‍ പങ്കുവഹിച്ചിട്ടുണ്ടെന്ന ആരോപണവും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.
ബാര്‍ ഉടമകള്‍ നല്‍കിയ കോഴക്ക് പുറമെ, പാറമട ലോബി, മൈദവ്യവസായികള്‍, ജ്വല്ലറി ഉടമകള്‍ തുടങ്ങിയവരും മാണിക്ക് കോടികള്‍ കോഴ നല്‍കിയതായും, അതിനുള്ള തെളിവുകള്‍ കൈയ്യിലുണ്ടെന്നും, ഞെട്ടിക്കുന്ന വിവരങ്ങള്‍ വൈകാതെ പുറത്ത് വരുമെന്നും ബിജു രമേശ് പ്രതികരിക്കുന്നതിന് പിന്നിലും ചില കോണ്‍ഗ്രസ് നേതാക്കളുടെ മൗന പിന്തുണതന്നെയാണുള്ളത്. ബിജു രമേശിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു മന്ത്രിതന്നെയാണ് കേരളാകോണ്‍ഗ്രസ് വൃത്തങ്ങള്‍ കരുതുന്നത്. അതിനുള്ള അമര്‍ഷം അവര്‍ക്കിടയിലും ശക്തമാണ്. വരും ദിവസങ്ങളിലിത് ശക്തമായ പൊട്ടിത്തെറികള്‍ക്ക് വഴിയൊരുക്കും.

സി.ജി. കുമാര്‍

.jpg)