Home » » എം.ബി രാജേഷ് നടത്തിവന്നിരുന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു.

എം.ബി രാജേഷ് നടത്തിവന്നിരുന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു.

Written By Unknown on Thursday, 13 November 2014 | 01:06

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്‌നങ്ങളില്‍ പരിഹാരം തേടി എം.ബി രാജേഷ് എം.പി നടത്തിവന്നിരുന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. താന്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിക്കുന്നതെന്ന് രാജേഷ് അറിയിച്ചു. സര്‍ക്കാര്‍ വാക്ക് പാലിക്കുന്നില്ലെങ്കില്‍ വീണ്ടും സമരമുഖത്ത് ഇറങ്ങാന്‍ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അട്ടപ്പാടിയിലെ ശോചനീയാവസ്ഥയും ശിശുമരണങ്ങളും മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെയാണ് സി.പി.എം, സി.പി.ഐ കക്ഷികള്‍ സമരവുമായിമുന്നോട്ടുവന്നത്. മന്ത്രിതല സംഘം അട്ടപ്പാടി സന്ദര്‍ശിച്ച് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. സി.പി.ഐ നേതാവ് ഈശ്വരി ഇന്നലെ സമരം അവസാനിപ്പിച്ചിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.