Home » » യുഎപിഎ ചുമത്താനുള്ള തീരുമാനം തെറ്റായ നീക്കമാണ്‌.എസ്‌ഡിപിഐ

യുഎപിഎ ചുമത്താനുള്ള തീരുമാനം തെറ്റായ നീക്കമാണ്‌.എസ്‌ഡിപിഐ

Written By Unknown on Thursday, 13 November 2014 | 05:04

ജനകീയ പ്രതിഷേധങ്ങള്‍ക്കെതിരെ കരിനിയമങ്ങള്‍ ഉപയോഗിച്ച്‌ സംസ്ഥാനത്തെ പോലീസ്‌ സ്‌റ്റേറ്റ്‌ ആക്കാനുള്ള നീക്കം തിരിച്ചറിയണമെന്ന്‌ എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്‌ യോഗം അഭിപ്രായപ്പെട്ടു.

കൊച്ചിയിലെ നിറ്റ ജലാറ്റിന്‍ കമ്പനിക്കെതിരെ നടന്ന ആക്രമണത്തില്‍ യുഎപിഎ ചുമത്താനുള്ള തീരുമാനം തെറ്റായ നീക്കമാണ്‌. ഭീകരനിയമങ്ങളുപയോഗിച്ച്‌ ജനങ്ങളുടെ പ്രതിഷേധസ്വരങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്‌ കോര്‍പ്പറേറ്റുകളുടെ താല്‍പര്യപ്രകാരമാണ്‌. വന്‍കിടക്കാരുടെ മനുഷ്യദ്രോഹ നടപടികള്‍ക്ക്‌ സംരക്ഷണം നല്‍കുകയാണ്‌ സര്‍ക്കാര്‍ ചെയ്യുന്നത്‌. വര്‍ഷങ്ങളായി കാതികുടത്ത്‌ നിറ്റ കമ്പനിയുടെ മലിനീകരണത്തിന്റെ ദുരിതം പേറി കഴിയുന്നവരാണ്‌ പരിസരവാസികള്‍. കമ്പനിക്കെതിരെ നടക്കുന്ന ജനകീയ സമരത്തെ അട്ടിമറിക്കാന്‍ നടത്തിയ കമ്പനിയുടെ തന്നെ നീക്കമാണ്‌ ഇതിന്റെ പിന്നിലെന്ന്‌ സമരസമിതി ആരോപിക്കുന്നു. നിരപരാധികളെ വേട്ടയാടാനുള്ള ശ്രമം എതിര്‍ക്കപ്പെടേണ്ടതാണ്‌. എല്ലാറ്റിനും യുഎപിഎ ചുമത്തുന്ന തെറ്റായ പ്രവണതയില്‍ നിന്ന്‌ ആഭ്യന്തരമന്ത്രി പിന്മാറണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി അധ്യക്ഷം വഹിച്ചയോഗത്തില്‍ സാംകുട്ടി ജേക്കബ്‌, തുളസീധരന്‍ പള്ളിക്കല്‍, നാസറുദ്ദീന്‍ എളമരം, എം കെ മനോജ്‌കുമാര്‍, പി അബ്ദുല്‍ ഹമീദ്‌ തുടങ്ങിയവര്‍ സംസാരിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.