ന്യൂഡൽഹി: എ.ടി.എം ഉപയോഗത്തിന് ഫീസ് ഈടാക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി റിസർവ് ബാങ്കിനും സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയ്‌ക്കും ബാങ്കുകളുടെ അസോസിയേഷനും നോട്ടീസ് അയച്ചു. മെട്രോ നഗരങ്ങളിൽ സൗജന്യ എ.ടി.എം ഉപയോഗം പ്രതിമാസം പരമാവധി അഞ്ചാക്കാനും അതിൽ കൂടുതലായാൽ ഓരോ തവണയും ഉപഭോക്താക്കളിൽ നിന്ന് 20 രൂപ വീതം ഈടാക്കാനുമുള്ള റിസർവ് ബാങ്ക് നിർദേശത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ചില ബാങ്കുകൾ സ്വന്തം ഉപഭോക്താക്കളിൽ നിന്ന് പോലും ഫീസ് ഈടാക്കുകയാണ്. ഇത് അനാവശ്യമല്ലേയെന്ന് കോടതി ചോദിച്ചു. ഫെബ്രുവരി 18നകം നോട്ടീസിന് മറുപടി നൽകാനാണ് കോടതി നിർദേശിച്ചത്.
കഴിഞ്ഞ ആഗസ്‌റ്റ് 14നാണ് എ.ടി.മ്മിലെ അധിക ഉപയോഗങ്ങൾക്ക് ഉപഭോക്താക്കളിൽ നിന്ന് ബാങ്കുകൾക്ക് ഫീസ് ഈടാക്കാമെന്ന് റിസർവ് ബാങ്ക് അറിയിച്ചത്. അക്കൗണ്ടുള്ള ബാങ്കിലെ എ.ടി.എമ്മിൽ പ്രതിമാസം പരമാവധി അഞ്ച് സൗജന്യ ഉപയോഗവും മറ്റ് ബാങ്ക് എ.ടി.എമ്മിൽ മൂന്ന് ഉപയോഗവുമാണ് അനുവദിച്ചത്. മുംബയ്, ചെന്നൈ, കൊൽക്കത്ത, ന്യൂഡൽഹി, ബാംഗ്ളൂർ, ഹൈദരാബാദ് എന്നീ നഗരങ്ങളിലാണ് നിയന്ത്രണം കൊണ്ടുവന്നത്.