തിരുവനന്തപുരം: 2016ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന നൽകി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ രംഗത്ത്. താൻ താഴെ വീഴുന്നത് വരെ പാർട്ടിയെ സഹായിക്കുമെന്ന് വി.എസ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറി നിൽക്കുമോയെന്ന ചോദ്യത്തിന് താൻ അങ്ങനെ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇനി പാർലമെന്ററി ജനാധിപത്യത്തിലേക്ക് ഇല്ല എന്നായിരുന്നു നേരത്തെ വി.എസിന്റെ നിലപാട്.
സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനേയും സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും വി.എസ് വിമർശിച്ചു. കാരാട്ട് സ്വയം വിമർശനപരമായി വീഴ്ചകളെ കുറിച്ച് പരിശോധിക്കണം. പിണറായിക്ക് കുറവുകൾ ഉണ്ടെന്നും അത് പുതിയ സംസ്ഥാന കമ്മിറ്റി പരിശോധിക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെക്രട്ടറി എന്ന നിലയിൽ പിണറായിക്ക് കുറവുകളുള്ള കാര്യം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു എന്നും വി.എസ്. പറഞ്ഞു. പാർട്ടിയുടെ നേതൃത്വം പിടിക്കാനുള്ള ആയുധമായി വിഭാഗീയതയെ മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.