Home » » എം.പി വീരേന്ദ്രകുമാറിന്റെ പരാജയത്തില്‍ കോണ്‍ഗ്രസിനെ പഴിചാരി യു.ഡി.എഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് പരിശോധിക്കും വി.എം സുധീരന്‍.

എം.പി വീരേന്ദ്രകുമാറിന്റെ പരാജയത്തില്‍ കോണ്‍ഗ്രസിനെ പഴിചാരി യു.ഡി.എഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് പരിശോധിക്കും വി.എം സുധീരന്‍.

Written By Unknown on Wednesday, 31 December 2014 | 00:41

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും സോഷ്യലിസ്റ്റ് ജനത ദള്‍ നേതാവുമായ എം.പി വീരേന്ദ്രകുമാറിന്റെ പരാജയത്തില്‍ കോണ്‍ഗ്രസിനെ പഴിചാരി യു.ഡി.എഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട്. യു.ഡി.എഫിലെ കക്ഷികളെ ഏകോപിപ്പിക്കുന്നതില്‍ വീഴ്ച പറ്റി, പ്രചരണത്തിനുള്ള പണം വേണ്ടരീതിയില്‍ ചെലവഴിച്ചില്ല, അട്ടപ്പാടി പോലുള്ള മേഖലകളില്‍ പ്രചരണം ദുര്‍ബലമായി എന്നിവാണ് കോണ്‍ഗ്രസിനെതിരായ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍. എന്നാല്‍ റിപ്പോര്‍ട്ടില്‍ നേതാക്കളെ പേരെടുത്ത് പരാമര്‍ശിക്കുന്നില്ല. കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
അതേസമയം, റിപ്പോര്‍ട്ട് തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ പ്രതികരിച്ചു. റിപ്പോര്‍ട്ടിനെ കുറിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേ തനിക്കുള്ളൂ. റിപ്പോര്‍ട്ട് പരിശോധിക്കും. ഇപ്പോള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും സുധീരന്‍ പറഞ്ഞു.
എന്നാല്‍ തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാ പാര്‍ട്ടികള്‍ക്കുമുണ്ടെന്നാണ് പാലക്കാട് ഡിസിസി പ്രസിഡന്റ് സി.വി.ബാലചന്ദ്രന്റെ പ്രതികരണം. യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിനും വീഴ്ചപറ്റിയെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂരും പ്രതികരിച്ചു.
ബാലകൃഷ്ണ പിള്ള ചെയര്‍മാനായും പി.പി. തങ്കച്ചന്‍ കണ്‍വീനറും ആയ സമിതിയില്‍ കെ.പി.എ. മജീദ്, ജോയ് എബ്രാഹം, ഷെയഖ് പി. ഹാരിസ്, ജോണി നെല്ലൂര്‍, എ.എ.അസീസ് എന്നിവര്‍ അംഗങ്ങളുമായിരുന്നു. സോഷ്യലിസ്റ്റ് ജനതാദളിന്റെ ആവശ്യപ്രകാരമാണ് ഉപസമിതിയെ നിയോഗിച്ചത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.