തിരുവനന്തപുരം: അനുമതിയില്ലാതെ വിദേശയാത്ര നടത്തിയത് ഉള്‍പ്പെടെ വിവാദങ്ങളില്‍ പെട്ട് ഐ.പി.എസ് ഓഫീസര്‍ ടോമിന്‍ തച്ചങ്കരിക്ക് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. എന്നാല്‍ മനുഷ്യാവകാശ കമ്മിഷന്‍ ഡി.ഐ.ജി ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ആഭ്യന്തര വകുപ്പിന്റെ എതിര്‍പ്പ് അവഗണിച്ചാണ് തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.
ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് ഏറ്റവും സുതാര്യവും വേഗത്തിലുള്ളതുമായ നിയമത്തെ സ്വാഗതം ചെയ്യും. കൂടുതല്‍ വിഷയങ്ങള്‍ നിയമം പരിശോധിച്ച ശേഷമേ പ്രതികരിക്കാന്‍ കഴിയുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.








