കോഴിക്കോട് ; കഴുത്തറപ്പൻ വാണിജ്യ തന്ത്രങ്ങളുമായി സ്വകാര്യ മൊബൈൽ കമ്പനികളെപോലും തോല്പിക്കുകയാണ് സർക്കാർ സ്ഥാപനമായ ബി എസ് എൻ എൽ.
പുതുവത്സര വേളകളിലാണ് എസ് എം എസ് സന്ദേശങ്ങളും ഫോണ്‍ വിളികളും ഏറെ നടക്കാറ്.ഇത് തിരിച്ചറിഞ്ഞു മൊബൈൽ കമ്പനികൾ പ്രത്യേക താരിഫുകളും പ്രക്ക്യാപിക്കാറുണ്ട്.ബി എസ് എൻ എലിന്റെ ജനപ്രിയ പ്ലാനാണ് 135 സ്കീം.കോൾ റൈറ്റ് കുറവായതിനാൽ ഈ സ്കീമിന് ഒട്ടേറെ വരിക്കാറുണ്ട് എന്നാൽ പുതുവത്സരത്തിലും തലേനാളിലും,135 സ്കീമനുസരിച്ചു വരിക്കാരെ വിളിക്കാൻ അനുവദിക്കേണ്ട എന്നാണ് ബി എസ് എൻ എലിന്റെ തീരുമാനം.ഫോണ്‍ വിളിക്കണമെങ്കിൽ വേറെ ചാജ് ചെയ്യണം.ഇത് കൊണ്ടും തീര്ന്നില്ല പുതുവത്സരദിനത്തിൽ മെസ്സേജുകൾ അയക്കാനുള്ള തുകയും ബി എസ് എൻ എൽ.വർദ്ധിപിചിട്ടുണ്ട്.ഒപ്പം തന്നെ ഫോണ്‍ ചെയ്യുന്നതിനുള്ള ചാർജും കൂട്ടിയിട്ടുണ്ട്.വരിക്കാരെ ഈ വിധത്തിൽ പിഴിയുന്ന ബി എസ് എൻ എൽ.നയത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.അതേസമയം സർക്കാർ മൊബൈൽ സംവിധാനത്തെ തകർക്കാനുള്ള ആസൂത്രിതനീക്കമാണിതെന്ന ആരോപണവും ശക്തമായി ഉയർന്നിട്ടുണ്ട്.കാരണം ബി എസ് എൻ എൽ.ന്റെ നെറ്റ്‌വർക്ക് സംവിധാനത്തെ കുറിച്ചും മൊബൈൽ ഇന്റർ നെറ്റ് വിനിയോഗത്തെകുറിച്ചും ഉപഭോക്താക്കൾക്കിടയിൽ ശക്തമായി നിലനില്ക്കുന്നുണ്ട്.ബി എസ് എൻ എൽ.വരിക്കാരെ സ്വകാര്യ കമ്പനികളിലേക്ക് ആകർഷിക്കാനുള്ള നീക്കമാണ് ആസൂത്രിതമായി നടക്കുന്നതെന്ന ആരോപണമാണ് ശക്തമായി ഉയരുന്നത്.








