തിരുവനന്തപുരം: ഘർ വാപസി മോദി സർക്കാരിന്റെ പദ്ധതിയല്ലെന്നും മതപരിവർത്തന നിരോധന നിയമം കൊണ്ടുവരുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലില്ലെന്നും ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ എം. വെങ്കയ്യനായിഡു പറഞ്ഞു. പ്രധാനമന്ത്രിയുടെ ജനപ്രിയ വികസന പരിപാടികളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനും സർക്കാരിന് വർഗീയ നിറം ചാർത്തിക്കൊടുക്കാനുമുള്ള കോൺഗ്രസിന്റെ കുടില തന്ത്രമാണിതിന് പിന്നിലെന്നും തിരുവനന്തപുരം പ്രസ് ക്ളബിന്റെ മീറ്റ് ദ പ്രസിൽ അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യൻ, മുസ്ളിം മതസ്ഥാപനങ്ങൾക്ക് മതപരിവർത്തനത്തിന് സ്വാതന്ത്ര്യമുള്ളതുപോലെ ഹിന്ദു സംഘടനകൾക്കുമുണ്ട്. ആർ.എസ്. എസിനും വേണമെങ്കിൽ ഇതാകാം. സർക്കാർ ഇതിനൊന്നും എതിരല്ല. രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിലാണ് മതപരിവർത്തന നിരോധന നിയമം പാസാക്കിയിട്ടുള്ളത്. ഇതിൽ അഞ്ചും കോൺഗ്രസ് ഭരിക്കുമ്പോഴാണുണ്ടായത്. ബി.ജെ.പി, എ.ഐ.എ.ഡി.എം.കെ, ജെ.ഡി.യു സർക്കാരുകളാണ് മറ്റുള്ളവ. മതംമാറുന്നതും തിരിച്ചുവരുന്നതും വ്യക്തിയിൽ അധിഷ്ഠിതമാണ്.
കേരളത്തിൽ ബി.ജെ.പി ശക്തിപ്പെടുത്തുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന്, ലീഗും ക്രിസ്ത്യൻ പാർട്ടിയും മതേതരവും ബി.ജെ.പി വർഗീയമെന്നും ചിത്രീകരിക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടാണ് കേരളത്തിലെന്ന് നായിഡു പരിഹസിച്ചു.

.jpg)