കോഴിക്കോട്: രാജ്യത്ത് അന്‍പത് ശതമാനം സ്‌ത്രീകളുണ്ടായിട്ടും
നമുക്കുവേണ്ട അവകാശങ്ങള്‍ ലഭിക്കുന്നില്ല അത് പിടിച്ചുവാങ്ങാന്‍ മുഴുവന്‍
സ്‌ത്രീകളും മുന്നിട്ടിറങ്ങണമെന്ന് എസ്.ഡി.പി.ഐ ദേശീയ വൈസ്
പ്രസിഡന്റ് നസ്‌നി ബീഗം.
സ്‌ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി പണിയെടുക്കാനും സ്‌ത്രീ സമൂഹത്തിന്റെ പുരോഗതി കൈവാരിക്കാനും മറ്റ് പാര്‍ട്ടികളുമായി മത്സരിക്കണം. സേവന മനോഭാവത്തോട് കൂടി പ്രവര്‍ത്തിക്കാന്‍ നാം വിദ്യാസമ്പന്നരാകുകയും നേതൃഗുണം വളര്‍ത്തിയെടുക്കുന്നതോടെപ്പം ഗവണ്‍മെന്റില്‍ നിന്ന് കിട്ടുന്ന ആനുകൂല്യങ്ങളെ കുറിച്ച് നാം ബോധവാന്‍മാരായിരിക്കുകയും വേണമെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ കേരള ഘടകം കോഴിക്കോട് നടത്തിയ സംസ്ഥാന വനിതാവിങ് ലീഡര്‍ഷിപ്പ് ക്യാംപ് ഉദ്‌ഘടനം ചെയ്‌തു സംസാരിക്കുകയായിരുന്ന ദേശീയ വൈസ് പ്രസിഡന്റ് നസ്‌നി ബീഗം.
സംസ്ഥാന ജനറല്‍ കണ്‍വീനര്‍ കെ.കെ റൈഹാനത്ത് അധ്യക്ഷത വഹിച്ചയോഗത്തില്‍ സംസ്ഥാന ജോ.കണ്‍വീനര്‍ കെ.പി സുഫൈറ സ്വാഗതവും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് ആമുഖവും നല്‍കി. `നമ്മുടെ രാഷ്ട്രീയം' എന്ന വിഷയത്തെക്കുറിച്ച് എസി.ഡി.പി.ഐ സംസ്ഥാന സമിതി അംഗം എ.കെ അബ്‌ദുല്‍ മജീദ്, `നേതൃത്വം' എന്ന വിഷയത്തെക്കുറിച്ച് ഡോ.അനസ് നിലമ്പൂര്‍ എന്നിവര്‍ ക്ലാസെടുത്തു, സമാപന സന്ദേശം എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ്, നസീമ ടീച്ചര്‍ തൃശ്ശൂര്‍, കോഴിക്കോട് ജില്ലാ ജോ.കണ്‍വീനര്‍ റംലാടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.








