Home » » ആശ്വാസി പുഴയില്‍ തടയണ നിര്‍മ്മാണം ആരംഭിച്ചു.

ആശ്വാസി പുഴയില്‍ തടയണ നിര്‍മ്മാണം ആരംഭിച്ചു.

Written By Unknown on Monday, 30 March 2015 | 09:58

തൊട്ടില്‍പ്പാലം : കാവിലുംപാറ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആശ്വാസി പുഴയില്‍ ചീത്തപ്പാട്‌ ഭാഗം നിര്‍മ്മിക്കുന്ന തടയണ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. പദ്ധതി ഉദ്‌ഘാടനം കുന്നുമ്മല്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അജിത നടേമ്മല്‍ നിര്‍വ്വഹിച്ചു. കാവിലുംപാറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌്‌ പി. സുരേന്ദ്രന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
വിദഗ്‌ധ തൊഴിലാളികളെയും മെറ്റീരിയലും ഉപയോഗിച്ച്‌ 12.75 ലക്ഷം രൂപ ചെലവഴിച്ചാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. ചടങ്ങില്‍ കുന്നുമ്മല്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി.ടി.കെ.ഗോവിന്ദന്‍ പദ്ധതി വിശദീകരണം നടത്തി. അന്നമ്മജോര്‍ജ്ജ്‌, കെ.പി. ശ്രീധരന്‍മാസ്റ്റര്‍, എം.പി.ഉദയഭാനു, കെ.ടി.സുരേഷ്‌, എന്‍.സി.കുഞ്ഞിക്കൃഷ്‌ണന്‍, പി.എം.മൊയ്‌തീന്‍കുഞ്ഞ്‌, പി.പി.ഉഷ, വി.പി.രമണി, മായ പുന്നാട്ട്‌, പി.എം.രവീന്ദ്രന്‍, ഹാജി കെ അമ്മദ്‌, കെ.ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു ഗ്രാമപഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ പി. മോഹനന്‍ സ്വാഗവും ഓവര്‍സിയര്‍ ഹരിഷ്‌മ നന്ദിയും പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.