തിരുവനന്തപുരം: ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പിലാകുന്നതോടെ നാളെ മുതല്‍ കേരളത്തില്‍ വിലക്കയറ്റത്തിനു സാധ്യത. ഇന്ധനങ്ങള്‍ക്ക് അധികമായി ഒരു രൂപ നികുതി ചുമത്തിയതോടെ പെട്രോളിനും ഡീസലിനും നാളെ മുതല്‍ ഒരുരൂപ വര്‍ധിക്കും. വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് ഇന്ധനസെസ് ഏര്‍പ്പെടുത്തിയത്. എല്ലാ നിത്യോപയോഗസാധനങ്ങള്‍ക്കും ഇതുമൂലം വിലവര്‍ധിക്കും. രാജ്യാന്തര എണ്ണവില ഇടിഞ്ഞതിനു പിന്നാലെ രാജ്യത്തും എണ്ണവില കുറയ്‌ക്കാത്തതിന് കേന്ദ്രസര്‍ക്കാരിനെതിരേ സമരംചെയ്‌ത കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് ഇവിടെ ഈ നയം സ്വീകരിച്ചിരിക്കുന്നത്








